സഞ്ചാരികൾക്ക്​ സ്വാഗതം; ബ്ലാങ്ങാട് ബീച്ച്​ ക്ലീൻ

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ കടൽ കാണാനെത്തുന്നവർക്കും സഞ്ചാരികൾക്കും പരിസരവാസികൾക്കും ദുരിതമായി ദുർഗന്ധമുയർത്തി കെട്ടിക്കിടന്ന മാലിന്യം നീക്കാൻ നഗരസഭ പൊതു ശുചീകരണ യജ്ഞം നടത്തി. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി സംഘടിപ്പിച്ച യജ്ഞം ഞായറാഴ്ച രാവിലെ എട്ടിനാണ് ആരംഭിച്ചത്. ബീച്ചിൽ രണ്ട് മാസം മുമ്പ് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്ത നഗരസഭ മത്സ്യ മാർക്കറ്റ് ഇനിയും തുറന്നിട്ടില്ല. ബ്ലാങ്ങാട് ബീച്ചിൽ പതിവായി പുലർച്ച നടക്കുന്ന മത്സ്യ മാർക്കറ്റ് റോഡിലും റോഡ് വക്കിലുമായാണ് പ്രവർത്തിക്കുന്നത്. ബീച്ചില്‍ മാലിന്യം കെട്ടിക്കിടക്കുന്ന മത്സ്യമാര്‍ക്കറ്റ് പരിസരമാണ് പ്രധാനമായും ശുചീകരിച്ചത്. നഗരസഭ ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ജനപ്രതിനിധികളും നാട്ടുകാരും ഉദ്യോഗസ്ഥരും വ്യാപാരി പ്രതിനിധികളും ചേർന്നാണ് പൊതു ശുചീകരണ യജ്ഞത്തിനു നേതൃത്വം നൽകിയത്. ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എ.എ. മഹേന്ദ്രന്‍ അധ്യക്ഷ വഹിച്ചു. നഗരസഭ സെക്രട്ടറി ടി.എന്‍. സിനി, വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ബി. രാജലക്ഷ്മി, കെ.എച്ച്. സലാം, ബുഷറ ലത്തീഫ്, കൗൺസിലർമാരായ കെ.കെ. കാര്‍ത്യായനി, ഹസീന സലീം, സുരേഷ് ബാബു, മഞ്ജു കൃഷ്ണന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് കെ.വി. അബ്ദുൽ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പോള്‍ തോമസ്, കെ.ടി. സത്യന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശിവപ്രസാദ്, റിജേഷ്, പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.