ആമ്പല്ലൂർ: രാജ്യത്ത് ടോൾ കൊള്ളക്ക് ഒത്താശ ചെയ്യുന്നത് കേന്ദ്ര സർക്കാറാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി. സന്ദീപ്. എ.ഐ.വൈ.എഫ് നടത്തിയ ടോൾപ്ലാസ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ അടിയന്തരമായി സംസ്ഥാന സർക്കാർ ഇടപെടണമെന്നും ജില്ലയിലെ എം.എൽ.എമാർ തിങ്കളാഴ്ച നിയമസഭയിൽ വിഷയം അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യെപ്പട്ടു. ജനങ്ങളുടെ എല്ലാ അവകാശങ്ങളെയും കാറ്റിൽ പറത്തി പാലിയേക്കരയിലടക്കം ടോൾ പിരിക്കുന്നതിൽ വലിയ അഴിമതിയുണ്ട്. കരാറിൽ പറഞ്ഞിട്ടുള്ള വ്യവസ്ഥകളൊന്നും പാലിക്കാതെയാണ് ടോൾ പിരിവ്. സർവിസ് റോഡുകൾ ഒന്നും പൂർത്തിയാക്കാൻ കമ്പനിക്കായില്ല. കോടിക്കണക്കിന് രൂപ കുടിശ്ശികയിനത്തിൽ കമ്പനി അടയ്ക്കാൻ ഉണ്ടെന്നുള്ള വ്യവസ്ഥ മറച്ചുവെച്ച് സംസ്ഥാനസർക്കാറിനെ പഴിചാരുവാനാണ് അവർ ശ്രമിക്കുന്നത്. നിരന്തരമായ സമരങ്ങളുടെ ഭാഗമായി 10 കിലോ മീറ്റർ ചുറ്റളവിലുള്ള വാഹന ഉപഭോക്താക്കൾക്ക് സൗജന്യ പാസ് അനുവദിച്ചിരുന്നു. ഇലക്ട്രോണിക് പണപ്പിരിവിെൻറ പേരുപറഞ്ഞ് അത് നിർത്തലാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കുവാനാവില്ലെന്നും സന്ദീപ് പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ജി. മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ, സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി പി.കെ. ശേഖരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ. അനീഷ്, നവ്യ തമ്പി, സി.യു. പ്രിയൻ, വി.കെ. വിനീഷ്, ശ്യാൽ പുതുക്കാട്,പി.യു. ഹരികൃഷ്ണൻ, ഇ. ഉഷാദേവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.