മണ്ണുത്തി: പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കാര്‍ഷിക സര്‍വകലാശാല വ്യാപകമായ വൃക്ഷവത്കരണത്തിനൊപ്പം കാമ്പസുകള്‍ പ്ലാസ്റ്റിക് വിമുക്തമാക്കും. പരിപാടികളെല്ലാം ഹരിത പെരുമാറ്റചട്ടം പാലിക്കാനുമുള്ള കര്‍മപദ്ധതികള്‍ക്കും തുടക്കം കുറിക്കും. സര്‍വകലാശാല ആസ്ഥാനത്ത് വൃക്ഷവത്കരണ പരിപാടി വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. സംസ്ഥാനെത്ത സര്‍വകലാശാല കേന്ദ്രങ്ങളിലും തെരഞ്ഞെടുത്ത വൃക്ഷങ്ങള്‍ നടും. മണ്ണുത്തി കാര്‍ഷിക വിജ്ഞാന, വിപണന കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന മഴ മേള എന്ന ഊര്‍ജിത ഹരിത വത്കരണ കാമ്പയിന്‍ വൈസ് ചാന്‍സലര്‍ ഉദ്ഘാടനം ചെയ്യും. ഒല്ലൂക്കര ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് മാലിന്യ നിര്‍മാര്‍ജനത്തിനുള്ള സുസ്ഥിര സംവിധാനമേര്‍പ്പെടുത്തുക, കാമ്പസുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കംചെയ്യുക എന്നിവയാണ് പരിസ്ഥിതി ദിനത്തില്‍ തുടക്കം കുറിക്കുന്ന മറ്റ് പരിപാടികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.