തൃശൂർ: ജീവകാരുണ്യപ്രവർത്തനങ്ങൾ ജീവിതവ്രതമായി കാണണമെന്നും അത് നിത്യ ജീവിതത്തിെൻറ ഭാഗമായി ഏറ്റെടുക്കാൻ പൊതുപ്രവർത്തകർ തയ്യാറാകണമെന്നും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. തൃശൂർ മുസ്ലിം പൗരാവലി കൂട്ടായ്മയായ 'ഗ്രീൻകെയർ ഫൗണ്ടേഷൻ'ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റമദാൻ റിലീഫ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രീൻ കെയർ ഫൗണ്ടേഷൻ ചെയർമാൻ എ.എ. സൈനുദ്ദീൻഹാജി അധ്യക്ഷത വഹിച്ചു. ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം ഇ.പി. കമറുദ്ദീൻ ചികിത്സ സഹായം വിതരണം ചെയ്തു. ലീഗ് ജില്ല ട്രഷറർ എം.പി. കുഞ്ഞിക്കോയ തങ്ങൾ, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി ജലീൽ വലിയകത്ത്, ടി.എസ്. നിസാമുദ്ദീൻ, എ.വൈ. ഖാലിദ്, സി.എ. ഷാഹുൽ ഹമീദ്, ആതിര റഷീദ്, സിഡ്ബി ലത്തീഫ്, എം.എം. റസാഖ്, ആർ.കെ. സിയാദ്, കെ.എ. തൻസീം, കെ.എ. സുബൈർ, എം.എസ്. ആലി, പി.വൈ. ഫസൽ എന്നിവർ സംസാരിച്ചു. എ.ബി. ഷംസുദ്ദീൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. അസീസ് താണിപ്പാടം സ്വാഗതവും വർക്കിങ് ചെയർമാൻ പി.എ. അഷറഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.