വള്ളത്തോൾ നഗറിനെ വിരൽത്തുമ്പിലാക്കി വർക്ക് ഷോപ്പ് ഉടമ

ചെറുതുരുത്തി: വള്ളത്തോൾ നഗർ പഞ്ചായത്തി​െൻറ സമ്പൂർണ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കി വർക്ക് ഷോപ്പ് ഉടമ. വെട്ടിക്കാട്ടിരി കാരാഞ്ചേരി വീട്ടിൽ റഷീദ് എൻജിനീയറിങ് വർക്ക് ഷോപ്പ് ഉടമ കെ.ഒ. അബ്ദുൽ റഷീദാണ് പഞ്ചായത്തിലെ മുഴുവൻ ഓഫിസുകൾ, പൊലീസ് സ്റ്റേഷൻ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയുടേയും സമ്പൂർണ വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷനിലാക്കി ജനങ്ങൾക്ക് ലഭ്യമാക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഈ വൺ ടച്ച് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. വെട്ടിക്കാട്ടിരിയിലെ ഗെയ്റ്റ്, ഗ്രിൽവർക്ക് ഷോപ്പിൽ ജോലിയിലേർപ്പെടുമ്പോൾ വഴി തെറ്റി എത്തുന്ന നിരവധി പേർ വിവിധ ഓഫിസുകളെ കുറിച്ച് തന്നോട് അന്വേഷിക്കവെയാണ് അബ്ദുൽ റഷീദിനെ ഇത്തരമൊരു ആപ്ലിക്കേഷൻ നിർമാണത്തിന് പ്രേരിപ്പിച്ചത്. യു. ആർ. പ്രദീപ് എം.എൽ.എ ആപ്ലിക്കേഷൻ പ്രകാശനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.