അഭിമാന നേട്ടവുമായി റംഷിദ

കടവല്ലൂർ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡി​െൻറ പത്താം ക്ലാസ് പൊതുപരീക്ഷയിൽ കടവല്ലൂർ വടക്കുമുറി ഹയാത്തുൽ ഇസ്ലാം മദ്റസയിലെ വിദ്യാർഥിനിയായ റംഷിദക്ക് ഡിസ്റ്റിങ്ഷനോട് കൂടി മികച്ച വിജയം. കോക്കൂർ ഗവ. ഹെസ്കൂൾ വിദ്യാർഥിനിയായ റംഷിദക്ക് കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിരുന്നു. ഇരട്ട നേട്ടത്തി​െൻറ അഭിമാനത്തിലാണ് റംഷിദ. കടവല്ലൂർ വടക്കുമുറി ഐക്കപ്പാടത്ത് ജമാൽ-റജുല ദമ്പതികളുടെ മകളാണ്. അബ്ദുൽ റഷീദ്, റസീന എന്നിവർ സഹോദരങ്ങളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.