വഴിവിളക്കുകൾ തെളിയാതായി; ജനം ദുരിതത്തിൽ

പെരുമ്പിലാവ്: അക്കിക്കാവ് തിപ്പലശ്ശേരി റോഡ് മുതൽ ആൽത്തറ വരെയുള്ള മേഖലകളിൽ തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല. കഴിഞ്ഞ ആഴ്ച മിന്നലിനെ തുടർന്നാണ് ലൈറ്റുകളുടെ പ്രവർത്തനം നിലച്ചത്. മേഖലയിൽ കൂരിരുട്ടുള്ളതിനാൽ കാൽനടക്കാർ ഏറെ ദുരിതത്തിലാണ്. പഞ്ചായത്തിലും വാർഡംഗത്തിനോടും പരാതിപ്പെട്ടിട്ടും പരിഹാരമായില്ല. തെരുവ് വിളക്കുകൾ ഉടൻ പ്രവർത്തന യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 'തൊഴിലാളി വിരുദ്ധത അവസാനിപ്പിക്കുക' കുന്നംകുളം: നഗരത്തിലെ പ്രമുഖ ബാങ്കിങ് ഇതര സ്ഥാപനമായ ബി.ആർ.ഡി സെക്യൂരിറ്റീസ് ആൻഡ് ഫിനാൻസ് എംപ്ലോയീസ് യൂനിയൻ സി.െഎ.ടി.യു പ്രവർത്തക കൺവെൻഷൻ സി.െഎ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ബാബു എം. പാലിശ്ശേരി ഉദ്ഘാടനം ചെയ്തു. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ സ്ഥലം മാറ്റത്തിലും ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുന്നതിലും യോഗം ആശങ്ക രേഖപ്പെടുത്തി. തൊഴിലാളി വിരുദ്ധ സമീപനങ്ങൾ വരും നാളുകളിൽ തുടരുകയാണെങ്കിൽ കൂടുതൽ ജീവനക്കാരെ മുൻനിർത്തി പ്രക്ഷോഭത്തി​െൻറ പാത സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. യൂനിയ​െൻറ വിപുലമായ പ്രവർത്തനങ്ങൾക്കായി ജൂൈല 15ന് സംസ്ഥാന പ്രവർത്തക കൺവെൻഷൻ ചേരുന്നതിനും തീരുമാനിച്ചു. സംഘടനാ റിപ്പോർട്ട് നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് യൂനിയൻ സി.െഎ.ടി.യു ജനറൽ സെക്രട്ടറി സി.സി. രതീഷ് അവതരിപ്പിച്ചു. സി.െഎ.ടി.യു കുന്നംകുളം ഏരിയ പ്രസിഡൻറ് പി.ജി. ജയപ്രകാശ്, കെ. മുരളി ചിറ്റിലപ്പിള്ളി, നിഷിൻ ചന്ദ്രൻ, സി. നിജിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.