ഒല്ലൂരിലെ റോഡ് രണ്ടു ദിവസത്തിനകം നന്നാക്കണം -കലക്​ടർ

തൃശൂർ: ഒല്ലൂരിൽ ശോച്യാവസ്ഥയിലായ റോഡ് രണ്ടുദിവസത്തിനകം സഞ്ചാര യോഗ്യമാക്കാൻ ജില്ല ഭരണകൂടത്തി​െൻറ നിർദേശം. പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിറ്റി എന്നിവയോടാണ് യുദ്ധകാലാടിസ്ഥാനത്തിൽ റോഡി​െൻറ പ്രവൃത്തി നടത്താൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം കലക്ടർ ഡോ.എ. കൗശിഗൻ റോഡി​െൻറ സ്ഥിതി വിലയിരുത്താൻ എത്തിയതിനെ തുടർന്നാണ് അടിയന്തര നടപടി. തുടർന്ന് ശനിയാഴ്ച എ.ഡി.എം സി. ലതികയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ഒല്ലൂരിലെ എസ്റ്റേറ്റ് മുതൽ കുരിയച്ചിറ വരെയാണ് റോഡ് തകർന്നിരിക്കുന്നത്. മെറ്റൽ, ക്വാറി വേസ്റ്റ് എന്നിവ നിരത്തി ഞായറാഴ്ച പണി ആരംഭിക്കാൻ പൊതുമരാമത്ത് വകുപ്പും വാട്ടർ അതോറിറ്റിയും തമ്മിൽ ധാരണയായി. രണ്ടു ദിവസത്തിനകം പണി പൂർത്തിയാക്കി യാത്രക്കാരുടെ ക്ലേശങ്ങൾക്ക് പരിഹാരം കാണണമെന്നാണ് കലക്ടറുടെ നിർദേശം. ഏറെ തിരക്കുള്ള ഒല്ലൂരിൽ സ്കൂൾ വിദ്യാർഥികൾക്കും യാത്രക്കാർക്കും യാത്ര വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലാണെന്ന പരാതിയിലാണ് കലക്ടർ സ്ഥലം സന്ദർശിച്ചത്. റോഡ് പണി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുന്നതി​െൻറ ഭാഗമായി തൃശൂരിൽനിന്നും തെക്കോട്ടുള്ള കെ.എസ്.ആർ.ടി.സി, മറ്റ് ഹെവി മോട്ടോർ വാഹനങ്ങൾ എന്നിവ ഐ.ടി.സി വഴിയും തിരിച്ച് തൃശൂരിലേക്ക് കുട്ടനെല്ലൂർ വഴിയും തിരിച്ചുവിടാനും യോഗത്തിൽ തീരുമാനമായി. ഒല്ലൂർ മുതൽ തലോർ വരെയുള്ള പ്രധാന പാതയുടെ ഉൾവഴികളും ഗതാഗതത്തിനായി തെരഞ്ഞെടുക്കാൻ നിർദേശിച്ചു. റോഡ് പണി നടക്കുന്നതിനാൽ തലോർ മുതൽ കുരിയച്ചിറ വരെ പൊലീസ് സേവനം കാര്യക്ഷമമായി നടപ്പാക്കാനും പണി നടക്കുന്നിടത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും ധാരണയായി. തിരക്കു കുറക്കാൻ ഒല്ലൂരിൽ വൺവേ സംവിധാനവും നടപ്പാക്കും. എന്നാൽ വിദ്യാർഥികളുടെ യാത്ര സുഗമമാകുന്ന തരത്തിലായിരിക്കും ഇത.് യോഗത്തിൽ അസി. കലക്ടർ േപ്രം കൃഷ്ണൻ, ഡിവിഷൻ കൗൺസിലർ സി.പി. പോളി, എസ്.ഐ കെ.കെ.സജീവ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.