ഇൗസ്​റ്റ്​ ഉപജില്ല മെറിറ്റ്​ ഡേ

തൃശൂർ: ഇൗസ്റ്റ് ഉപജില്ല വിദ്യാഭ്യാസ വികസന സമിതി എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ 100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങൾക്കും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്കും എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ് നേടിയവർക്കും അവാർഡ് വിതരണം ചെയ്തു. മോഡൽ ഗേൾസ് സ്കൂൾ അങ്കണത്തിൽ മെറിറ്റ് ഡേ ഉദ്ഘാടനം മേയർ അജിത ജയരാജൻ നിർവഹിച്ചു. കൗൺസിലർ കെ. മഹേഷ് അധ്യക്ഷത വഹിച്ചു. എ.ഇ.ഒ എം.ആർ. ജയശ്രീ, സർക്കിൾ ഇൻസ്പെക്ടർ സി.പി. വാഹിദ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ എൻ.ആർ. മല്ലിക, ജില്ല വിദ്യാഭ്യാസ ഒാഫിസർ കെ.കെ. മനോഹർ ജവഹർ, ഡോ. അബി പോൾ, എ.എസ്. രവീന്ദ്രൻ, എം. പ്രസന്നകുമാരി, എം.വി. ലതാദേവി, ടി. കൃഷ്ണകുമാർ, ബെന്നി െഎസക്, അനീഷ് അഗസ്റ്റിൻ, അബ്ദുൽ സലിം, പ്രിൻസി െഎസക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.