ചെറുതുരുത്തി: കോൺഗ്രസ് പ്രസ്ഥാനത്തിൽ നേതൃമാറ്റമല്ല ആവശ്യമെന്നും നേതാക്കളുടെ തല തിരിഞ്ഞ പ്രവർത്തന ശൈലിയാണ് മാറേണ്ടതെന്നും വി.ടി. ബൽറാം എം.എൽ.എ. മോദി സർക്കാർ ജനാധിപത്യം അട്ടിമറിക്കുമ്പോൾ കേരളത്തിൽ പിണറായി വിജയെൻറ ഫാഷിസ്റ്റ് ഭരണമാണ് നടക്കുന്നത്. കേന്ദ്രത്തിലും കേരളത്തിലും ഫാഷിസ്റ്റ് വാഴ്ചയാണെന്നും ബൽറാം ആരോപിച്ചു. ദേശമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിർമിക്കുന്ന രാജീവ് ഭവെൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു എം.എൽ.എ. കെ. പ്രേമൻ അധ്യക്ഷത വഹിച്ചു. ജോണി മണിച്ചിറ, കെ. ബി. ശശികുമാർ, ഗോവിന്ദൻ കുട്ടി, പി. ഐ. അബ്ദുസ്സലാം, ഷെഹീർ ദേശമംഗലം, മഹേഷ് വെളുത്തേടത്ത്, സുനിൽ കറ്റുവട്ടൂർ, ബീന ഗോപൻ, അജിത കൃഷ്ണൻകുട്ടി, മുസ്തഫ തലശ്ശേരി, െസയ്ത് ഷറഫുദ്ദീൻ തങ്ങൾ, കെ.എ. മുഹമ്മദ് കുട്ടി, കെ.എം. സലീം, കെ.ആർ. സനാതനൻ, എം. മഞ്ജുള, പി. എസ്. ലക്ഷ്മണൻ, പി. ഐ. ഷാനവാസ്, ശിവൻ വീട്ടിക്കുന്ന് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.