തൃശൂർ: ജി.എസ്.ടി നിലവിൽ വന്ന ശേഷവും ഇല്ലാതായ വാറ്റ് നിയമത്തിെൻറ പേരിൽ ആവശ്യമില്ലാത്ത റിട്ടേണുകൾ ആവശ്യപ്പെട്ട് കേരളത്തിലെ വ്യാപാരികളെ ദ്രോഹിക്കുന്ന സംസ്ഥാന ജി.എസ്.ടി വകുപ്പിെൻറ നടപടികൾ അപലപനീയമാണെന്നും സ്വതവേ വ്യാപാര നഷ്ടം സഹിച്ചു കൊണ്ടിരിക്കുന്ന ചെറുകിട വ്യാപാരികളെ ഇല്ലായ്മ ചെയ്യാനുള്ള സംസ്ഥാന സർക്കാറിെൻറ നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും മർച്ചൻറ്സ് അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ഡോ.എം.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എസ്. ഫ്രാൻസിസ്, ട്രഷറർ പി.എസ്. സുനിൽ, വൈസ് പ്രസിഡൻറുമാരായ എ.കെ. ഡേവിസ്, വി.വി. ജോസഫ്, എം.വി. രാജൻ, സെക്രട്ടറിമാരായ സി.പി. മുഹമ്മദ് ഹനീഫ്, എൻ.എ. ജലീൽ, ടി.എൽ. റപ്പായി, എ.ജെ. ജോർജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.