തൃശൂർ: തിരുഹൃദയ ലത്തീന്‍ പള്ളിയില്‍ ഊട്ടുതിരുനാള്‍ 12 ന് ആഘോഷിക്കും. തിരുനാളിെൻറ ഒരുക്കങ്ങള്‍ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്ന് വികാരി ഫാ. റോക്കി റോബി കളത്തിൽ, ജന. കൺവീനർ പോൾസൺ മാളിയേക്കൽ എന്നിവർ അറിയിച്ചു. അഞ്ചിന് രാവിലെ 10.30 ന് ബിഷപ് എമിരറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ തിരുനാളിന് കൊടിയേറ്റും. ദിവ്യബലിക്ക് അദ്ദേഹം മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ആൻറണി ഒളാട്ടുപുറത്ത് സന്ദേശം നല്‍കും. ഊട്ടുതിരുനാള്‍ ദിനത്തില്‍ രാവിലെ 6.30 ന് പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 9.30 ന് ആര്‍ച്ച് ബിഷപ് മാര്‍ അപ്രേം ഊട്ടുസദ്യ ആശീര്‍വദിക്കും. 10.30 ന് പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉൗട്ട് രാത്രി 9.30 വരെ നീളും. ഇക്കുറി രണ്ട് ലക്ഷം പേർക്ക് ഭക്ഷണം നൽകും. 35,000 നേര്‍ച്ച പായസ കണ്ടെയ്‌നറുകളാണ് ഇത്തവണ ഒരുക്കുന്നത്. 40,000 പേര്‍ക്ക് പാര്‍സല്‍ ഭക്ഷണവും ഒരുക്കും. 70,000 ചതുരശ്ര അടി വിസ്തീര്‍ണത്തിൽ പന്തല്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. തിരുനാളിനോടനുബന്ധിച്ച് കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10 നിര്‍ധന യുവതികള്‍ക്കുള്ള വിവാഹധനസഹായം നല്‍കും. ഇതിൽ മൂന്ന് യുവതികള്‍ക്ക് ആദ്യഘട്ടത്തില്‍ ധനസഹായം നല്‍കി. 50,000 രൂപ വീതമാണ് ധനസഹായം നല്‍കുന്നത്. വാർത്തസമ്മേളനത്തിൽ ഫാ. ആൻറണി ഒളാട്ടുപുറത്ത്, ജെറിൻ ഡേവിസ്, ടി.ജെ. ബ്രിറ്റോ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.