ക്ലാസ് മുറികളുടെ ഉദ്ഘാടനം

ചെറുതുരുത്തി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എ അനുവദിച്ച അഞ്ച് ക്ലാസ് മുറികളുടെ ഉദ്ഘാടനവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കലും ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് നിർവഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ല ഓഫിസർ പ്രകാശ് ബാബു മുഖ്യ പ്രഭാഷണം നടത്തി. പഴയന്നൂർ ബ്ലോക്ക് പ്രസിഡൻറ് പി.തങ്കമ്മ, വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡൻറ് പി.പത്മജ, എം.സുലൈമാൻ, അജിത രവികുമാർ, സിദ്ദീഖ്, ചാന്ദിനി, പ്രസന്ന, വി.എ.ബോബൻ തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് കെ.വി.ഗോവിൻ കുട്ടി സ്വാഗതവും പ്രധാനാധ്യാപിക കെ.ആർ.ഗീത നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.