സ്വരാജ് റൗണ്ടിലെ ബേക്കറിയിൽ തീപിടിത്തം

തൃശൂർ: സ്വരാജ് റൗണ്ടിൽ ബേക്കറിയിൽ തീപിടിത്തം. വേഗത്തിൽ തീ അണക്കാനായത് ദുരന്തമൊഴിവാക്കി. ബേക്കറിയിലെ അടുക്കളയിലെ പാചകവാതക സിലിണ്ടറിൽ തീപടർന്ന് പിടിക്കുകയായിരുന്നു. ബേക്കറിയിലെ രണ്ടു ജീവനക്കാർ കടയ്ക്കുള്ളിലെ ശുചിമുറിയിൽ ഓടിയൊളിക്കുകയായിരുന്നു. അഗ്നിശമന സേനയെത്തി തീയണച്ച ശേഷം ഇവരെ പുറത്തിറക്കി. രക്ഷാപ്രവർത്തനം വൈകിയിരുന്നെങ്കിൽ സിലിണ്ടർ പൊട്ടിത്തെറിക്കുന്നതടക്കം വലിയ ദുരന്തത്തിനു സാധ്യതയുണ്ടായിരുന്നതായി അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. ജില്ല ആശുപത്രി പരിസരത്ത് ഇന്ത്യൻ കോഫിഹൗസിനു സമീപത്ത് ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് രാവിലെ പതിനൊന്നോടെ തീപടർന്നത്. ബേക്കറിക്കുള്ളിൽ മസാലദോശയും മറ്റും ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന പാചക സാമഗ്രിയിലാണ് ആദ്യം തീകണ്ടത്. തൊട്ടുപിന്നാലെ പാചക വാതക സിലിണ്ടറി​െൻറ റഗുലേറ്ററിലേക്കും തീയാളിപ്പടർന്നു. തീ പടർന്നത് കണ്ട ജീവനക്കാർ പുറത്തേക്കോടുന്നതിനു പകരം ഭയത്തോടെ ശുചിമുറിയിലേക്കാണ് കയറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.