തൃശൂർ: അധ്യാപിക ദീപ നിശാന്തിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ യുവാവിനെ വെസ്റ്റ് എസ്.ഐ മർദിച്ചതായി പരാതി. മാള പുത്തൻചിറ സ്വദേശിയും ബി.ജെ.പി പ്രവർത്തകനുമായ അനൂപ് വാർത്തസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. സ്റ്റേഷനിൽനിന്ന് ജാമ്യം നൽകി വിടാവുന്ന കേസായിട്ടും രാത്രി മജിസ്േട്രറ്റിെൻറ വീട്ടിൽ കൊണ്ടുപോയാണ് ജാമ്യനടപടികൾ പൂർത്തിയാക്കിയതെന്നും യുവാവ് ആരോപിച്ചു. രണ്ടാം നമ്പർ ജുഡീഷ്യൽ മജിസ്േട്രറ്റ് രവിചന്ദിെൻറ വസതിയിൽ എത്തിച്ചാണ് ജാമ്യം അനുവദിച്ചത്. കേസ് പന്ത്രണ്ടിന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.