വിനയം വിദ്യാഭ്യാസത്തി​െൻറ മുഖമുദ്ര -എസ്.പി പുഷ്‌കരന്‍

ഇരിങ്ങാലക്കുട: ഉയര്‍ന്ന വിജയം നേടുമ്പോഴും വിനയം കാത്തുസൂക്ഷിക്കുന്നവരാണ് യഥാർഥ വിദ്യാഭ്യാസം കരസ്ഥമാക്കിയവരെന്ന് റൂറല്‍ എസ്.പി എം.കെ. പുഷ്‌കരന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ജ്യോതിസ് കോളജില്‍ നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാത്തലിക് സ​െൻറര്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോണ്‍ പാലിയേക്കര സി.എം.െഎ അധ്യക്ഷത വഹിച്ചു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ. ചിറ്റിലപ്പിള്ളി സ്വാഗതം പറഞ്ഞു. കോഴിക്കോട് സർവകലാശാല സിന്‍ഡിക്കേറ്റ് അംഗം സി.എല്‍. ജോഷി മുഖ്യാതിഥി ആയിരുന്നു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പൽ ഡോ. മാത്യു പോള്‍ ഊക്കന്‍, ശക്തന്‍ തമ്പുരാന്‍ കോളജ് പ്രിന്‍സിപ്പൽ എം. അജിത്്രാജ , ജ്യോതിസ് കോളജ് പ്രിന്‍സിപ്പൽ പ്രഫ. എ.എം. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ജ്യോതിസ് കോളജ് എക്‌സി. ഡയറക്ടര്‍ എം.എ. ഹുസൈന്‍ നന്ദിയും പറഞ്ഞു. 630 വിദ്യാർഥികളെ ചടങ്ങില്‍ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.