തൃശൂർ: നിലവിലെ റണ്ണേഴ്സ് അപ്പായ എഫ്.സി തൃശൂർ കേരള പ്രീമിയർ ലീഗിെൻറ ഫൈനൽ കാണാതെ പുറത്തായി. സെമിൈഫനലിൽ കോഴിക്കോട് ക്വാർട്സ് എഫ്.സിയോട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോറ്റു. ആദ്യപകുതിയിൽ മൂന്ന് ഗോളുകൾ വഴങ്ങിയതാണ് എഫ്.സി തൃശൂരിെൻറ തോൽവിക്ക് ആക്കം കൂട്ടിയത്. ക്വാർട്സ് എഫ്.സിക്ക് വേണ്ടി ഇരട്ടഗോൾ നേടിയ ഇമ്മാനുവൽ ഐഡുവിനൊപ്പം മുഹമ്മദ് സവാദ്, താഹിൽ സമാൻ എന്നിവർ സ്കോർ ചെയ്തപ്പോൾ എം.പി. മുഹമ്മദ് ഷാകിറാണ് എഫ്.സിക്കു വേണ്ടി രണ്ട് ഗോളും നേടിയത്. ഫൈനലിലേക്ക് അനായാസം പ്രവേശിക്കാമെന്ന കണക്കുകൂട്ടലിലാണ് എഫ്.സി തൃശൂർ കളത്തിലിറങ്ങിയത്. കാണികളുടെ പിന്തുണയോടെ പന്ത് തട്ടിയ താരങ്ങൾ ആദ്യ പകുതിയിൽ നിറം മങ്ങിയതാണ് തിരിച്ചടിയായത്. തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ച ക്വാർട്സ് എഫ്.സിക്ക് എട്ടാം മിനിറ്റിൽ തന്നെ ഗോൾ കണ്ടെത്താനായി. മികച്ച മുന്നേറ്റത്തിനൊടുവിൽ താഹിർ സമാനാണ് പന്ത് വലയിലെത്തിച്ചത്. ആദ്യ ഗോൾ വീണിട്ടും ഉണർന്നെണിക്കാതിരുന്ന എഫ്.സി ഗോൾമുഖത്തേക്ക് ക്വാർട്സ് താരങ്ങൾ നിരന്തരം പന്തെത്തിച്ചു. 27 ാം മിനിറ്റിൽ സ്ട്രൈക്കർ ഇമ്മാനുവൽ ഐഡുവിെൻറ മുന്നേറ്റം മുഹമ്മദ് സവാദി ലക്ഷ്യത്തിലെത്തിച്ചു. കളം നിറഞ്ഞുനിന്ന ടൂർണമെൻറിലെ ടോപ് സ്കോറർ കൂടിയായ ഐഡുവിലൂടെ 35ാം മിനിറ്റിൽ ക്വാർട്സിെൻറ മൂന്നാം ഗോളും പിറന്നു. രണ്ടാം പകുതിയിൽ കൂടുതൽ ഉശിരോടെയാണ് എഫ്.സി താരങ്ങളെത്തിയത്. ഗോൾ തിരിച്ചടിക്കണമെന്ന ലക്ഷ്യത്തിൽ മൈതാനത്ത് ഒത്തിണക്കം കാട്ടിയതോടെ ഗാലറികൾ ഉണർന്നു. ഓരോ മുന്നേറ്റവും പ്രോത്സാഹിപ്പിക്കാൻ ഗാലറികൾ നിറഞ്ഞ കൈയടിയുമായി ഒപ്പം നിന്നു. മധ്യനിരയിൽ എഫ്.സി താരം പി. അഖിലിെൻറ മികച്ച പ്രകടനം നിരന്തരം പന്ത് ക്വാർട്സ് ഗോൾമുഖത്തെത്തിച്ചു. 63ാം മിനിറ്റിലാണ് എഫ്.സിയുടെ ആദ്യഗോൾ പിറക്കുന്നത്. പെനാൽറ്റി ബോക്സിന് പുറത്തെ ഫൗളിന് ലഭിച്ച ഫ്രീകിക്കിൽ നിന്ന് ഷാകിറാണ് ഗാലറിയെ ആവേശത്തിലാക്കിയ ഗോളടിച്ചത്. ക്യാപ്റ്റൻ പി.ടി. സോമിയുടെ ഫ്രീകിക്ക് ഷാകിർ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. നിരന്തരം ആക്രമണം തുടരുന്നതിനിടെയുള്ള പ്രത്യാക്രമണത്തിലാണ് ക്വാർട്സിെൻറ നാലാം ഗോൾ പിറന്നത്. 67ാം മിനിറ്റിൽ ഇമ്മാനുവൽ ഐഡുവിനെ പെനാൽറ്റി ബോകിസിൽ വീഴ്ത്തി. റഫറി അനുവദിച്ച പെനാൽറ്റി ഐഡു നിഷ്പ്രയാസം വലയിലെത്തിച്ചു. ഒരു മിനിറ്റിനുള്ളിൽ എഫ്.സി തൃശൂർ ഗോൾ തിരിച്ചടിച്ചത് ഗാലറിയെ ആവേശത്തിലാക്കി. മനോഹരമായ ഹെഡറിലൂടെ ഷാകിറാണ് എഫ്.സിക്കായി രണ്ടാം ഗോൾ നേടിയത്. ഒപ്പത്തിനൊപ്പമെത്താൻ എഫ്.സി നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. റഫറിയിങ്ങിലെ പാകപ്പിഴകളും എഫ്.സി തൃശൂരിന് തിരിച്ചടിയായി. കേരള പ്രീമിയർ ലീഗിൽ തൃശൂരിെൻറ മുന്നേറ്റവും ഇതോടെ അവസാനിച്ചു. രണ്ടാം ഐ ലീഗ് ടീമായ എഫ്.സി കേരള പ്രാഥമിക റൗണ്ടിൽ പുറത്തായിരുന്നു. കെ.പി.എല്ലിെൻറ ഫൈനൽ ഞായറാഴ്ച വൈകീട്ട് മൂന്നിന് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. രണ്ടാം സെമിയിൽ എതിരില്ലാത്ത ഒരു ഗോളിന് തിരൂർ സാറ്റ് അക്കാദമിെയ മറികടന്ന ഗോകുലം എഫ്.സി ക്വാർട്സ് എഫ്.സിയുമായി എറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.