മാള: പുത്തൻചിറ കരിങ്ങോൾചിറ പഴയ പാലത്തിൽ നാട്ടുകാർ നടത്തിയ ഉപരോധം അധികൃതരുടെ ഇടപെടലിനെ തുടർന്ന് പിൻവലിച്ചു. കഴിഞ്ഞ ദിവസം നാട്ടുകാരാണ് പഴയപാലത്തിൽ ഉപരോധം തീർത്തത്. നിർമാണം പൂർത്തീകരിക്കാത്ത പുതിയ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുകയും ചെയ്തു. സംഭവം അറിഞ്ഞ് പൊതുമരാമത്ത് അസി. എൻജിനീയർ റെജിന അഷറഫ്, പുത്തൻചിറ പഞ്ചായത്ത് പ്രസിഡൻറ് വി.എ. നദീർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പി.ഐ. നിസാർ എന്നിവർ സ്ഥലത്തെത്തി പാലത്തിെൻറ അപകടാവസ്ഥ പരിശോധിച്ചു. തുടർന്ന് നാട്ടുകാരുമായി നടത്തിയ ചർച്ചക്കൊടുവിൽ അസി. എൻജിനീയറുടെ റിപ്പോർട്ട് കിട്ടിയാലുടൻ നടപടി എടുക്കാമെന്ന് ജില്ല പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. തുടർന്നാണ് ഉപരോധം പിൻവലിച്ചത്. നേരത്തെ പൊലീസ് എത്തി പഴയ പാലത്തിലൂടെ ഭാരം കൂടിയ വാഹനങ്ങൾ കടത്തിവിട്ടത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടർന്ന് നാട്ടുകാർ വീണ്ടും പാലം ഉപരോധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.