പ്രവേശനോത്സവം

മറ്റത്തൂര്‍: ശ്രീകൃഷ്ണ ഹൈസ്കൂള്‍ പ്രവേശനോത്സവം ഡോ. പി.എസ്. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി.യു. പ്രിയന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം. മഞ്ജുള, ടി. ജയ്മോന്‍ ജോസഫ്, പ്രവീണ്‍ എം. കുമാര്‍, ശ്രീനിവാസന്‍ മൂത്തമ്പാടന്‍, ബിജു തെക്കന്‍, എം.എ. അയ്യപ്പന്‍, വി.എച്ച്. മായ എന്നിവര്‍ സംസാരിച്ചു. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ലൂർദുപുരം ഗവ. യു.പി സ്‌കൂളിൽ പ്രസിഡൻറ് പി.സി. സുബ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ബീന നന്ദകുമാർ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ പാർക്ക് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ഷീല തിലകൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ പൂർവവിദ്യാർഥികൾക്ക് ഗ്രാമപഞ്ചായത്ത് അംഗം റെജി ജോർജ് ട്രോഫി വിതരണം ചെയ്തു. ഒ.എസ്.എ സെക്രട്ടറി എ.ആർ. പ്രകാശൻ, പ്രധാനാധ്യാപിക പി.എസ്. ഉഷ, വി.കെ. വാസന്തി, ഗിരിജ സുരേഷ്, മെജോ ജോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.