ചെമ്പുച്ചിറ സ്‌കൂൾ കെട്ടിട ശിലാസ്ഥാപനം ഇന്ന്

കൊടകര: ചെമ്പുച്ചിറ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നാലര കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തി​െൻറ ശിലാസ്ഥാപനം ശനിയാഴ്ച മൂന്നിന് മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. മുന്‍ അധ്യാപിക വിജയലക്ഷ്മിയുടെ സ്മരണാർഥം നിർമിച്ച കവാടത്തി​െൻറ സമര്‍പ്പണവും നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പൽ ടി.വി. ഗോപി, പ്രധാനാധ്യാപകന്‍ ഇ. പത്മനാഭന്‍, പി.ടി.എ പ്രസിഡൻറ് മധു തൈശുവളപ്പില്‍, എന്‍.എസ്. വിദ്യാധരന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. അന്നമനട പരമേശ്വര മാരാര്‍ക്ക് ആദരം നാളെ കൊടകര: സംസ്ഥാന സര്‍ക്കാറി​െൻറ ഈ വര്‍ഷത്തെ പല്ലാവൂര്‍ പുരസ്‌കാരത്തിന് അര്‍ഹനായ തിമിലപ്രമാണി അന്നമനട പരമേശ്വര മാരാരെ കൊടകര വാദ്യസംഗീത സഭയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച ആദരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കൊടകര ജി.എല്‍.പി സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന പല്ലാവൂര്‍ സ്മൃതി സദസ്സില്‍ നേരത്തെ പല്ലാവൂര്‍ പുരസ്‌കാരം ലഭിച്ചവരെ ആദരിക്കും. പ്രഫ. എം. മാധവന്‍കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉപഹാരസമര്‍പ്പണം നടത്തും. വൈകീട്ട് 5.15ന് നടക്കുന്ന ആദരണസമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ബി.ഡി. ദേവസി എം.എല്‍.എ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.