പ്രവേശനോത്സവം വര്‍ണാഭം

കോടാലി: ഗവ. എല്‍.പി സ്‌കൂളിലെ പ്രവേശനോത്സവം വര്‍ണാഭമായി. കാവടിയാട്ടത്തി​െൻറയും നാദസ്വരമേളത്തി​െൻറയും അകമ്പടിയോടെ സ്‌കൂളില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ കുട്ടികള്‍ക്കൊപ്പം ജനപ്രതിനിധികളും അധ്യാപകരും രക്ഷാകര്‍തൃസമിതി അംഗങ്ങളും അണിനിരന്നു. പഞ്ചായത്ത് മൈതാനിയിലെത്തിയ ശേഷം ഘോഷയാത്ര തിരികെ വിദ്യാലയത്തിൽ സമാപിച്ചു. പ്രവേശനോത്സവം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മോളി തോമസ് അധ്യക്ഷത വഹിച്ചു. വെള്ളിക്കുളങ്ങര സഹ. ബാങ്ക് പ്രസിഡൻറ് പി.കെ. കൃഷ്ണന്‍കുട്ടി പഠനോപകരണ വിതരണം നിർവഹിച്ചു. പഞ്ചായത്തംഗം സന്ധ്യ സജീവന്‍, പ്രധാനാധ്യാപകന്‍ ജോസ് മാത്യു, പി.ടി.എ പ്രസിഡൻറ് സി.എം. ശിവകുമാര്‍, സി.യു. പ്രിയന്‍, വി.കെ. സിറാജുദ്ദീന്‍, വി.എം. ഹംസ എന്നിവര്‍ സംസാരിച്ചു. കൊടകര: ഡോണ്‍ ബോസ്‌കോ ഗേള്‍സ് ഹൈസ്‌കൂളില്‍ പ്രവേശനോത്സവം മികവി​െൻറ ഉത്സവമായി ആഘോഷിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കുട്ടികളേയും രക്ഷിതാക്കളേയും എതിരേറ്റു. വാര്‍ഡ് അംഗം മിനി ദാസന്‍ ഉദ്ഘാടനം ചെത്തു. പി.ടി.എ പ്രസിഡൻറ് മണിലാല്‍ പൂക്കോടന്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ സി. ആനി ജോസഫ്, ഹെഡ്മിസ്ട്രസ് സി. ജ്യോതി, അസി. ഹെഡ്മിസ്ട്രസ് സി. സംഗീത, അധ്യാപിക മേരിക്കുട്ടി എന്നിവര്‍ സംസാരിച്ചു. കൊടകര ഗ്രാമപഞ്ചായത്ത്തല പ്രവേശനോത്സവം ഗവ. എല്‍.പി സ്‌കൂളില്‍ പ്രസിഡൻറ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.എസ്. സുധ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ വിലാസിനി ശശി, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എല്‍. പാപ്പച്ചന്‍, പഞ്ചായത്ത് അംഗം കെ.എ. തോമസ്, പി.എസ്. സുരേന്ദ്രന്‍, ടി.പി. ത്രേസ്യ, എന്‍.ടി. നമിത, പി.ടി.എ പ്രസിഡൻറ് എം.ആര്‍. രമേശ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.