പ്രവേശനോത്സവം

മുറ്റിച്ചൂർ: എ.എൽ.പി സ്കൂൾ ജില്ല പഞ്ചായത്ത് അംഗം സിജി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കിഷോർ പള്ളിയാറ അധ്യക്ഷത വഹിച്ചു. നവാഗതർക്കുള്ള സമ്മാനക്കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്തംഗം ശോഭന നിർവഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ശ്രേയ സുധീറിനെ അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജ്യോതി രാമൻ, പഞ്ചായത്ത് പ്രതിനിധികളായ എ.ബി. ബാബു, സുമൈറ ബഷീർ, ശാന്ത സോളമൻ, പ്രധാനാധ്യാപിക എ.കെ. സുഹറ, ടി.ജെ. വിക്ടോറിയ, കെ.കെ. നജീബ്, പി.യു. ഷിയാസ്, അമൂല്യ ചന്ദ്രൻ, കെ. സൂട്ടി, ബി.ആർ.സി െട്രയിനർ ചൈതന്യ എന്നിവർ സംസാരിച്ചു. ഖുർആൻ പാരായണ മത്സരം സമാപിച്ചു തളിക്കുളം: 'വിശുദ്ധ ഖുർആൻ വഴികാട്ടുന്നു' എസ്.എസ്.എഫ് റമദാൻ കാമ്പയി​െൻറ ഭാഗമായ ഖുർആൻ പാരായണ മത്സരം സമാപിച്ചു. യൂനിറ്റ് ഡിവിഷൻ മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികൾ ജില്ല തലത്തിൽ ഫിനാലെയിൽ മാറ്റുരച്ചു. തളിക്കുളം ദാറുൽ മുസ്തഫയിൽ നടന്ന ഫിനാലെ ഹാഫിള് സ്വാദിഖലി ഫാളിലി സിംഗപ്പൂർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് ജില്ല പ്രസിഡൻറ‌് കെ.ബി. മുഹമ്മദ്‌ ബഷീർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. നിസാർ സഖാഫി, ഹാഫിള് അബ്ദുൽ മാലിക് സഖാഫി എന്നിവർ സമ്മാനദാനം നിർവഹിച്ചു. ഇസ്മായിൽ മുസ്‌ലിയാർ, മുഹമ്മദലി ഫാളിലി, നൂറുദ്ദീൻ സഖാഫി, ഹാഫിള് ഫൈസൽ റഹ്‌മാനി, ഹാഫിള് ഫിറോസ് സഖാഫി, ഹാഫിള് ഡോ. സുഹൈൽ, ഷാനവാസ്‌ തളിക്കുളം എന്നിവർ സംസാരിച്ചു. ഹുസൈൻ ഫാളിലി സ്വാഗതവും നൗഫൽ സഖാഫി നന്ദിയും പറഞ്ഞു. വിജയികൾ ഈരാറ്റുപേട്ടയിൽ നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും. നാട്ടിക മണ്ഡലത്തിൽ 18 പദ്ധതികൾക്കായി 7.97 കോടി അന്തിക്കാട്: നാട്ടിക നിയോജക മണ്ഡലത്തിൽ 18 പദ്ധതികൾക്കായി 7.97 കോടിയുടെ ഭരണാനുമതി ലഭിച്ചതായി ഗീത ഗോപി എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തളിക്കുളം ഗവ. ഹൈസ്കൂളിൽ കെട്ടിടം നിർമിക്കാൻ 50 ലക്ഷം, പെരിങ്ങോട്ടുകര പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് 50 ലക്ഷം, ചാഴൂർ വില്ലേേജാഫിസ് കെട്ടിട നിർമാണത്തിന് 30 ലക്ഷം, മാട്ടുമ്മൽ റോഡിന് 50 ലക്ഷം, ചേർപ്പ് ചിറ്റേക്കുളം- വെണ്ണിറായി വിസ്താരമ്മൻ റോഡിന് 21.40 ലക്ഷം, പെരിങ്ങോട്ടുകര ഹൈസ്കൂൾ റോഡിന് 10.50 ലക്ഷം, നാട്ടിക കുഞ്ഞിക്കളവൻ മാസ്റ്റർ റോഡിന് 10.27 ലക്ഷം, തൃപ്രയാർ ക്ഷേത്രനഗരിയിൽ എൽ.ഇ.ഡി വിളക്ക് സ്ഥാപിക്കാൻ 37 ലക്ഷം, ചാഴൂർ ഇ.എം.എസ് റോഡിന് 18.50 ലക്ഷം, തിന്താട് റോഡിന് 15 ലക്ഷം, അയ്യംകുളം റോഡിന് 10.35 ലക്ഷം, വലപ്പാട് മണ്ടോല ലിങ്ക് റോഡിന് 15 ലക്ഷം, ചാഴൂർ ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന് 45 ലക്ഷം, തളിക്കുളം അബ്ദുൽ ഹാജി മെമ്മോറിയൽ റോഡിന് 12 ലക്ഷം, അന്തിക്കാട് വായനശാല റോഡിന് 27 ലക്ഷം, അന്തിക്കാട് ഗവ. ആശുപത്രി ക്വാർട്ടേഴ്സിന് 50 ലക്ഷം, നാട്ടിക നിർമൽ റോഡിന് 20 ലക്ഷം, തളിക്കുളം കോട്ടത്തുകാവ് - കൈത്തറി റോഡിന് 15 ലക്ഷം, തളിക്കുളം പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താൻ 20 ലക്ഷം, താന്ന്യം കിഴക്കുമുറി / വടക്കുമുറി വില്ലേേജാഫിസ് കെട്ടിടം നിർമിക്കാൻ 25 ലക്ഷം, തൃപ്രയാർ ആശുപത്രി കെട്ടിടം ഒന്നാം നില പണിയാൻ 25 ലക്ഷം, പെരിങ്ങോട്ടുകര ഗവ. ഹൈസ്കൂളിൽ കെട്ടിടം നിർമിക്കാൻ 80 ലക്ഷം രൂപ എന്നിവക്കാണ് ഭരണാനുമതി ലഭിച്ചത്. ഒരു കോടി രൂപ െചലവിൽ നിർമിച്ച എട്ടുമന ഷട്ടർ ഇൗ മാസം 21ന് തുറക്കുമെന്ന് എം.എൽ.എ പറഞ്ഞു. മുനയം ബണ്ടിന് 24 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. സാേങ്കതികാനുമതിയും ലഭിച്ചു. നാട്ടിക ഫർക്ക - അന്തിക്കാട് കുടിവെള്ള പദ്ധതികൾക്കായി 97 ലക്ഷം രൂപ വകയിരുത്തി. കിഴുപ്പിള്ളിക്കര ജലസേചന പദ്ധതിക്ക് 3.95 കോടി രൂപ വകയിരുത്തി. സാേങ്കതികാനുമതി ലഭിച്ചാൽ പ്രവർത്തനം ആരംഭിക്കും. ഒരു കോടി െചലവിൽ ചാഴൂരിൽ സ്റ്റേഡിയം നിർമിക്കും. 15 കോടി രൂപ ചെലവിൽ അഴിമാവ് പാലം നിർമിക്കും. തൃപ്രയാർ പാലത്തിന് സമീപം പുതിയ പാലം നിർമിക്കാൻ 29.8 കോടിയുടെ പദ്ധതി സമർപ്പിച്ചു. നാട്ടിക, വലപ്പാട് ടൂറിസം പദ്ധതിക്ക് മൂന്നര കോടി അനുവദിച്ചു. കവി കുഞ്ഞുണ്ണിയുടെ സ്മാരക നിർമാണം ഉടൻ പൂർത്തിയാകുമെന്നും എം.എൽ.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.