'വീട്ടില്‍ ഒരു നെല്ലി മരം' പദ്ധതി തുടങ്ങി

വാടാനപ്പള്ളി: ഗ്രാമപഞ്ചായത്തി​െൻറ ആഭിമുഖ്യത്തില്‍ നടത്തുന്ന 'വീട്ടില്‍ ഒരു നെല്ലി മരം' പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടക്കുഞ്ചേരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷക്കീല ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ ഒാമന മധുസൂധനന്‍, പഞ്ചായത്ത് അംഗങ്ങളായ റീന പ്രദീപ്, ഗീത ആനന്ദന്‍, ഹേമലത, സി.ബി. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.എ. അബു സ്വാഗതവും വാര്‍ഡ് മെമ്പർ കാഞ്ചന രാജു നന്ദിയും പറഞ്ഞു. പ്രവേശനോത്സവം പുത്തൻപീടിക: ഗവ.എൽ.പി സ്കൂൾ പ്രവേശനോത്സവം ഗീതഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.വി. ശ്രീവത്സൻ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പ്രസിഡൻറ് പി.സി. ശ്രീദേവി മുഖ്യാതിഥിയായി. ബി.പി.ഒ പ്രസി പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് അംഗം സി.ജി. മോഹൻദാസ് പഠനോപകരണ വിതരണം നടത്തി. പി.ടി.എ പ്രസിഡൻറ് കെ.ഡി. ജയപ്രകാശ് നന്ദി പറഞ്ഞു. ഉച്ചഭക്ഷണ വിതരണോദ്ഘാടനം വാർഡ് മെമ്പർ റീന ഗോപി നിർവഹിച്ചു. അന്തിക്കാട്: ജി.എൽ.പി സ്കൂൾ പ്രവേശനോത്സവം സിനിമ സംവിധായകൻ ഷൈജു അന്തിക്കാട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സതീശൻ അധ്യക്ഷത വഹിച്ചു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻറ് എ.വി. ശ്രീവത്സൻ മുഖ്യാതിഥിയായി. പഞ്ചായത്ത് മെമ്പർമാരായ എ.ബി. ബാബു, ദിവാകരൻ വാലത്ത്, കെ.എം. കിഷോർകുമാർ, വികസന സമിതി അംഗം ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെക്കുറിച്ച് മുൻ പ്രധാനാധ്യാപകൻ കെ.എം. ഗോപീദാസൻ ബോധവത്കരണം നടത്തി. പ്രധാനാധ്യാപിക ടി.സി. ബീന സ്വാഗതവും കെ.ആർ. ശാന്ത നന്ദിയും പറഞ്ഞു. ചെമ്മാപ്പിള്ളി: എ.എൽ.പി സ്കൂളിലെ പ്രവേശനോത്സവത്തിൽ ഏങ്ങണ്ടിയൂർ കാർത്തികേയ​െൻറ വേറിട്ട രീതിയിലുള്ള സ്വീകരണം. ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളെ ത​െൻറ മുന്നിൽ മോഡലായി ഇരുത്തി, പാട്ടുപാടി ചിത്രം വരച്ചാണ് കാർത്തികേയൻ കുട്ടികളെ കൈയിലെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.