ഗുരുവായൂര്‍: ഇരിങ്ങപ്പുറം ജി.എൽ.പി സ്കൂളിൽ നടന്ന നഗരസഭതല നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.പി. വിനോദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. വിവിധ്, ടി.എസ്. ഷെനിൽ, പ്രധാനാധ്യാപിക പി. ഗീത, പി.ടി.എ പ്രസിഡൻറ് പി.വി. അർജുനൻ, ബി.പി.ഒ ജയ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു. ഗുരുവായൂർ ജി.യു.പി സ്‌കൂളിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ ദേവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി.കെ. രമേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.ഇ. ലതിക, കെ.എസ്. ശ്രീദാസ്, ഒ. ഗീത മാധവൻ, പി. മായാദേവി എന്നിവർ സംസാരിച്ചു. ചുമട്ടു തൊഴിലാളികൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു. ഗുരുവായൂർ എ.യു.പി സ്കൂളിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എം. രതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.സി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചുമട്ടു തൊഴിലാളികൾ നൽകിയ പഠനോപകരണങ്ങൾ എം.കെ. സജീവൻ കൈമാറി. പി. നിർമല, നീന എന്നിവർ സംസാരിച്ചു. പേരകം എ.യു.പി സ്കൂളിൽ കൗൺസിലർ പ്രസീത മുരളീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി. ബൾക്കീസ് അധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ വി.ജി. വിനയാവതി, പ്രധാനാധ്യാപിക സവിത എന്നിവർ സംസാരിച്ചു. പടിക്കൽ ക്ലബ് പഠനോപകരണങ്ങൾ നൽകി. തൊഴിയൂർ എ.എം.എൽ.പി സ്കൂളിൽ കൗൺസിലർ എം.എ. ഷാഹിന ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.എൽ. മേഴ്സി അധ്യക്ഷത വഹിച്ചു. ഒ.എസ്.എ കൺവീനർ ഫൈസൽ പൊട്ടത്തയിൽ, സോഫിയ, റീബ എന്നിവർ സംസാരിച്ചു. ഗുരുവായൂര്‍: കൂനംമൂച്ചി സെൻറ് തോമസ് യു.പി സ്കൂളിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എസ്. നിഷാദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഫ്രാൻസീസ് മുട്ടത്ത് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഡൊമിനിക് കൂനംമൂച്ചി, പ്രധാനാധ്യാപിക ടി.എ. മേഴ്സി, പഞ്ചായത്തംഗം ടി.എ. മുഹമ്മദ് ഷാഫി, എം.പി.ടി.എ പ്രസിഡൻറ് റീല സേവ്യർ എന്നിവർ സംസാരിച്ചു. സ്നേഹത്തിെൻറ ഭാരം സമ്മാനം ഗുരുവായൂര്‍: നഗരത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ നൽകി ഗുരുവായൂരിലെ ചുമട്ടു തൊഴിലാളികൾ. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) പ്രവർത്തകരാണ് ജി.യു.പി സ്കൂൾ, എ.യു.പി സ്കൂൾ, തിരുവെങ്കിടം എ.എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ എല്ലാ കുട്ടികൾക്കും സ്കൂൾ ബാഗ് അടക്കമുള്ള പഠനോപകരണങ്ങൾ സമ്മാനിച്ചത്. പഠനോപകരണങ്ങളെല്ലാം സ്കൂളുകളിൽ എത്തിച്ചുനൽകി. ഏരിയ സെക്രട്ടറി എ.എസ്. മനോജ് ഉദ്ഘാടനം ചെയ്തു. എം.കെ. സജീവൻ, കെ.സി. ചന്ദ്രൻ, പുഷ്കരൻ, പ്രസന്നൻ എന്നിവർ സംസാരിച്ചു. നാല് വർഷമായി സമ്പാദ്യത്തിെൻറ ഒരു വിഹിതം മാറ്റിവെച്ച് ചുമട്ടുതൊഴിലാളികൾ നഗരപരിസരത്തെ മൂന്ന് പൊതുവിദ്യാലയങ്ങളിലെ എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ സമ്മാനിച്ചുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.