അഴുക്കുചാൽ പദ്ധതി: വിയർത്തവർ വയറുകായുന്നു

ഗുരുവായൂര്‍: അഴുക്കുചാൽ പദ്ധതിക്ക് റോഡ് പൊളിച്ച് പൈപ്പിട്ട 20ഓളം തൊഴിലാളികൾ വേതനം ലഭിക്കാതെ ദുരിതത്തിൽ. അഞ്ച് മാസമായി വേതനം ലഭിക്കാതിരുന്നതിനെ തുടർന്ന് ലേബർ കമീഷണർക്ക് പരാതി നൽകി. വേതന ഇനത്തിൽ ഒന്നര ലക്ഷത്തോളം രൂപ കുടിശ്ശികയുണ്ടെന്ന് പരാതിയിൽ പറഞ്ഞു. അഴുക്കുചാലിന് പൈപ്പിടുന്നതി​െൻറ അവസാനഘട്ടത്തിൽ പണിയെടുത്ത തിരുവനന്തപുരം ജില്ലക്കാരായ തൊഴിലാളികളാണ് ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതെ ദുരിതത്തിലായത്. ജോലികഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോൾ മാത്രമാണ് തൊഴിലാളികൾ കൂലി വാങ്ങാറുള്ളതേത്ര. ജൂൺ മുതൽ റോഡ് പൊളിക്കാനാവാത്തതിനാൽ ഇവർ നാട്ടിലേക്ക് മടങ്ങുമ്പോൾ കൂലി ചോദിച്ചപ്പോഴാണ് നൽകാതിരുന്നത്. 8000 രൂപ മുതൽ 20,000 രൂപ വരെ കൂലി കുടിശ്ശികയുള്ളവരുണ്ടേത്ര. കൊല്ലം സ്വദേശിയായ സൈറ്റ് എൻജിനീയർക്കും രണ്ടു മാസത്തെ ശമ്പള കുടിശ്ശികയുണ്ടെന്ന് പറയുന്നു. കഴിഞ്ഞ ദിവസം അസുഖം ബാധിച്ച തൊഴിലാളിയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകാൻ പോലും പണമില്ലാത്ത അവസ്ഥയായതോടെയാണ് പരാതിയുമായി ഇവർ രംഗത്തെത്തിയത്. താമസിക്കുന്ന സ്ഥലത്തു നിന്ന് ഇറക്കിവിടുമെന്ന ഭീഷണിയുണ്ടെന്നും തൊഴിലാളികൾ പറഞ്ഞു. കുറച്ച് പണം നൽകാൻ കമ്പനി അധികൃതർ തയാറായെങ്കിലും കുടിശ്ശിക മുഴുവൻ ലഭിക്കണമെന്ന നിലപാടിലാണ് തൊഴിലാളികൾ. കോൺഗ്രസ് നേതാക്കൾ കോൺഗ്രസ് എസ്സിലേക്ക് ഗുരുവായൂര്‍: പാർട്ടിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസ് എസ്സിൽ ചേരുകയാണെന്ന് കോൺഗ്രസി​െൻറയും പോഷക സംഘടനകളുടെയും നേതാക്കൾ. കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് പി.എൻ. പെരുമാൾ, മഹിള കോൺഗ്രസ് ജില്ല നിർവാഹക സമിതി അംഗം അജിത ഗോപാലകൃഷ്ണൻ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി അനൂപ് പെരുമ്പിലാവിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി കെ.വി. ലക്ഷ്മിദേവി എന്നിവരാണ് സ്ഥാനങ്ങളും അംഗത്വവും രാജിവെച്ച് കോൺഗ്രസ് എസിൽ ചേരുന്നതായി അറിയിച്ചത്. തങ്ങളോടൊപ്പം 200 പേർ കോൺഗ്രസ് എസിൽ ചേരുമെന്നും അവർ അവകാശപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.