കോണ്‍ഗ്രസ്​ പ്രതിഷേധ സദസ്സ്​​

പെരുമ്പിലാവ്: ചെങ്ങന്നൂര്‍ ഉപെതരഞ്ഞെടുപ്പി​െൻറ ആഹ്ലാദ പ്രകടനത്തിനിടെ കോണ്‍ഗ്രസ് നേതാവ് മസ്താന്‍ കോട്ടോലി​െൻറ വീട് ആക്രമിച്ചതിലും മകന്‍ സിദാനെ മര്‍ദിച്ചതിലും പ്രതിഷേധിച്ച് കോണ്‍ഗ്രസി​െൻറ നേതൃത്വത്തില്‍ കോട്ടോല്‍ ഒറ്റപ്പിലാവ് സ​െൻററില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. വി.ടി. ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി ജമാല്‍ കോട്ടോല്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, ഡി.സി.സി സെക്രട്ടറിമാരായ വി.കെ. രഘുസ്വാമി, സി.ഐ. ഇട്ടിമാത്യു, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് കെ. ജയശങ്കര്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ല സെക്രട്ടറി എന്‍.കെ. അലി, മണ്ഡലം പ്രസിഡൻറ് കെ. വിശ്വംഭരന്‍, പ്രഭാത് മുല്ലപ്പിള്ളി, വി.സി. ലത്തീഫ്, ജമാല്‍ കരിക്കാട്, അബു പുത്തംകുളം, റസാഖ് കരിക്കാട്, ടി.എ. റഫീഖ് എന്നിവര്‍ സംസാരിച്ചു. ഖുർആൻ സമ്മേളനം പെരുമ്പിലാവ്: ജമാഅത്തെ ഇസ്ലാമി കുന്നംകുളം ഏരിയ സമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെ അൻസാർ സ്കൂൾ ഓഡിറ്റോറിയത്തിൽ ഖുർആൻ സമ്മേളനം നടക്കും. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്യും. കൊടുവായൂർ മസ്ജിദുസ്വഫ ഖതീബ് എ.പി. അബ്ദുന്നാസിർ, അൻസാർ ഇംഗ്ലീഷ് സ്കൂൾ അറബി വിഭാഗം മേധാവി സെഫിയ ഷംസുദ്ദീൻ എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.