പ്രവേശനോത്സവം

വടക്കേക്കാട്: പഞ്ചായത്തുതല സ്കൂൾ കൊച്ചനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രസിഡൻറ് മറിയു മുസ്തഫ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബിജു കണ്ടമ്പുള്ളി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം യു.എം. കുഞ്ഞുമുഹമ്മദ് പ്രിൻസിപ്പൽ, മിനി ഡേവിസ്, പ്രധാനാധ്യാപകൻ സുധീന്ദ്ര രാജൻ എന്നിവർ സംസാരിച്ചു. വടക്കേക്കാട്: തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.എം.കെ. നബീൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് മുസ്തഫ അധ്യക്ഷത വഹിച്ചു. എസ്.എസ്.ജി കൺവീനർ ഐ.ബി. അബ്ദുറഹ്മാൻ, സ്റ്റാഫ് പ്രതിനിധി മുനീർ സുരേഷ്‌ വാണി, ശശി എന്നിവർ സംസാരിച്ചു. നവാഗതർ അക്ഷരദീപം തെളിച്ചു. സമ്മാനവും മധുര പലഹാരവും വിതരണം ചെയ്തു. പ്രധാനാധ്യാപിക റൂബി സ്വാഗതവും ജിഷ നന്ദിയും പറഞ്ഞു. പുന്നയൂർ: തെക്കിനിയേടത്ത്പടി ജി.എൽ.പി സ്കൂളിൽ വാർഡ് അംഗം സുഹറ ബക്കർ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ സുധീർ ഈച്ചിത്തറയിൽ അധ്യക്ഷത വഹിച്ചു. നാടക പ്രവർത്തകൻ ബേബിരാജ്, ഇ.കെ. അബ്ദുൽ ഖാദർ, കരീം കരിപ്പോട്ട്, പി. വത്സലൻ, വിജയൻ പുന്നയൂർ, റോസ് മേരി ജോർജ്, എ.പി. ആനി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക പ്രസന്നകുമാരി സ്വാഗതവും സ്റ്റാഫ് പ്രതിനിധി റഹീം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.