കാൽ തെന്നി കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി

കുന്നംകുളം: വീട്ടുപറമ്പിൽ ജാതിക്ക പൊട്ടിക്കുന്നതിനിടെ കാൽ തെന്നി ആൾമറയില്ലാത്ത കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സും നാട്ടുകാരും രക്ഷിച്ചു. കുന്നംകുളം വടക്കാഞ്ചേരി റോഡിൽ ചെറുവത്തൂർ സോവറി​െൻറ ഭാര്യ ഷീബയാണ് (50) കിണറ്റിൽ വീണത്. വെള്ളിയാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം. ജാതിക്ക പൊട്ടിക്കുന്നതിനിടെ പിറകോട്ട് ഇറങ്ങിയ ഷീബ കാൽ തെന്നി കിണറ്റിൽ വീഴുകയായിരുന്നു. തുടർന്ന് മോട്ടോർപമ്പിൽ പിടിച്ചു നിന്നു. ശബ്ദം കേട്ട് ഓടിക്കൂടിയവർ ഫയർഫോഴ്സി​െൻറ സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.