ആൾമറയില്ലാത്ത കിണറ്റിൽ വയോധികൻ കിടന്നത്​ 48 മണിക്കൂറിലേറെ

പഴഞ്ഞി: ആൾമറയില്ലാത്ത കിണറ്റിൽപെട്ട വയോധികനെ രണ്ട് ദിവസത്തിന് േശഷം വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്സും രക്ഷപ്പെടുത്തി. ചിറക്കൽ പെരുമ്പുള്ളി നഗറിൽ ചാണാശേരി മണിയാണ് (70) ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. കാഞ്ഞിരത്തിങ്കൽ അവഞ്ഞീങ്ങാട്ടിൽ ഷാഹിദയുടെ പറമ്പിലെ കിണറ്റിലാണ് ഇയാൾ രണ്ട് ദിവസങ്ങൾ കുടുങ്ങിയത്. ആൾപാർപ്പില്ലാത്ത പറമ്പാണിത്. വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ തേങ്ങ പറിക്കാനെത്തിയ ജോലിക്കാരനാണ് കിണറ്റിൽ വയോധികനെ കണ്ടത്. മണിയുടെ ഭാര്യ ഒരു മാസം മുമ്പും മകൻ എട്ട് മാസം മുമ്പും മരണപ്പെട്ടിരുന്നു. പിന്നീട് തനിച്ചാണ് താമസിച്ചുവരുന്നത്. നാലു ദിവസം മുമ്പാണ് ഇയാളെ കാണാതായതെന്ന് നാട്ടുകാർ പറയുന്നു. 20 അടിയോളം താഴ്ചയുള്ള കിണറ്റിൽ ഒന്നരഅടിയോളം വെള്ളം ഉണ്ടായിരുന്നു. കിണറി​െൻറ അടിഭാഗം ഉയർന്ന നിലയിലാണ്. വയോധിക​െൻറ തല ഉയർന്ന സ്ഥലത്തും ഉടൽ വെള്ളത്തിലുമായായിരുന്നു. രണ്ട് ദിവസമായി ഇയാൾ കിണറ്റിൽ കിടക്കുകയായിരുെന്നന്ന് കരുതുന്നു. ശരീരത്തിലെ ചെളിയും മറ്റും കണ്ടതിൽ നിന്നാണ് 48 മണിക്കൂറിലധികം കിടെന്നന്ന് അനുമാനിക്കുന്നത്. കിണറ്റിൽ വീണത് സംബന്ധിച്ച് ഇയാൾ ഒന്നും പറഞ്ഞിട്ടില്ല. വാർഡ് അംഗം എം.എസ്. മണികണ്ഠൻ, പൊതുപ്രവർത്തകൻ സാബു ഐന്നൂർ, ടി.സി. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് ഫയർഫോഴ്സ് ഇയാളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. പ്രഥമ ശുശ്രൂഷക്ക് ശേഷം ബന്ധുക്കളോടൊപ്പം വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.