വിവാഹം കഴിക്കാനെത്തിയവരെ പൊലീസ്​ വീട്ടിലേക്ക്​ കൊണ്ടുപോയി

ഗുരുവായൂര്‍: വിവാഹം കഴിക്കാനായി ഗുരുവായൂരിലെത്തിയ കൊല്ലം സ്വദേശികളായ കമിതാക്കളെ പൊലീസ് പിടികൂടി നാട്ടിലേക്ക് കൊണ്ടുപോയി. ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വിവാഹിതരാകാനെത്തിയ ചാത്തന്നൂർ സ്വദേശികളെയാണ് പൊലീസ് തിരികെകൊണ്ടുേപായത്. മകളെ കാണാനില്ലെന്ന് പെൺകുട്ടിയുടെ വീട്ടുകാർ ചാത്തന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. സൈബർ സെല്ലി​െൻറ സഹായത്തോടെ മൊബൈൽ സിഗ്നൽ പിന്തുടർന്ന് ചാത്തന്നൂർ പൊലീസ് ഗുരുവായൂരിലെത്തി ഇവരെ കണ്ടെത്തി. ടെമ്പിൾ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച ശേഷം ഇരുവരെയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനായി ചാത്തന്നൂരിലേക്ക് കൊണ്ടുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.