പെരുമ്പിലാവ്: ചാലിശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിെൻറ ഭാഗമായി സാമൂഹിക ആരോഗ്യ കേന്ദ്രത്തിെൻറ നേതൃത്വത്തിൽ നടത്തിയ ആരോഗ്യ ബോധവത്കരണവും സമ്മാന വിതരണവും വിദ്യാർഥികൾക്ക് വേറിട്ട ആരോഗ്യ സന്ദേശം അടങ്ങിയ കാർഡുകൾ, മിഠായി, ബലൂൺ എന്നിവ അടങ്ങിയ കിറ്റാണ് സമ്മാനം നൽകിയത്. നിപ വൈറസ് ഉൾപ്പെടെ വ്യാപകമായ സാഹചര്യത്തിലാണ് ആരോഗ്യ പ്രവർത്തകർ സ്കൂളിലെത്തിയത്. ജലസംരക്ഷണം, വ്യക്തിശുചിത്വം, പരിസര ശുചിത്വം, പകർച്ചവ്യാധികൾ, ലഹരി ഉപയോഗം, ജീവിത ശൈലി രോഗങ്ങൾ എന്നിവയുടെ വിശദീകരണമാണ് കാർഡിലുള്ളത്. പ്രധാനാധ്യാപിക എം. രാധക്ക് സമ്മാനപ്പൊതി നൽകി ഹെൽത്ത് ഇൻസ്പെക്ടർ മാധവൻ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്തംഗം സി.കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയതു. വാർഡ് അംഗം സുധീഷ്, സി.പി.ഒ ചന്ദ്രൻ, സി.വി. മണികണ്ഠൻ, ബാലൻ, സുരേന്ദ്രൻ, സുഷി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.