അമല പുകയില വിമുക്ത കാമ്പസ്

അമലനഗർ: പുകയില വിരുദ്ധ വാരാചരണത്തി​െൻറ ഭാഗമായി നടത്തിയ സമ്മേളനത്തിൽ അമല മെഡിക്കൽ കോളജ് കാമ്പസിനെ പുകയില വിമുക്ത കാമ്പസായി പ്രഖ്യാപിച്ചു. അമല ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശേരി ഉദ്ഘാടനം ചെയ്തു. പൾമണോളജി വിഭാഗം മേധാവി ഡോ. റെന്നീസ് ഡേവീസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുകയിലയുടെ ദൂഷ്യവശങ്ങളെ കുറിച്ച് നർമ പ്രഭാഷണത്തിലൂടെ തോമസ് ചാക്യാർ ആലുവ വിവരിച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാ. തോമസ് വാഴക്കാല, ഇ.വി. കൃഷ്ണകുമാർ, ഡോ. തോമസ് വടക്കൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.