രാജ്യാന്തര ചലച്ചിത്രോത്സം തുടങ്ങി

വടക്കാഞ്ചേരി: 'സ്പന്ദനം' സാംസ്കാരിക സമിതിയുടെ ആറാമത് രാജ്യാന്തര ചലച്ചിത്രോത്സം സംഗീത നാടക അക്കാദമി അധ്യക്ഷ കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്തു. 'സ്പന്ദനം' പ്രസിഡൻറ് സി.ഒ. ദേവസ്സി അധ്യക്ഷത വഹിച്ചു. സംവിധായകൻ സുദേവൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് എന്നിവർ മുഖ്യാതിഥികളായി. വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ്, പു.ക.സ ജില്ല സെക്രട്ടറി എം.എൻ. വിനയകുമാർ, സുഭാഷ് പുഴയ്ക്കൽ, പി.എസ്.എ. ബക്കർ എന്നിവർ സംസാരിച്ചു. അഞ്ചുവരെ ഓട്ടുപാറ താളം തിയറ്ററിൽ ഭരതൻ നഗറിൽ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ 25 ഇന്ത്യൻ-വിദേശ ഭാഷ ചിത്രങ്ങൾ, ഷോർട്ട് ഫിലിമുകൾ, ഡോക്യൂമ​െൻററി എന്നിവ പ്രദർശിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.