വിദ്യാർഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി പനംകുളം ഡി.എം.എൽ.പി സ്കൂളിൽ പ്രവേശനോത്സവം

ചേർപ്പ്: 'അക്കാദമിക മികവ് വിദ്യാലയ മികവ്' എന്ന ലക്ഷ്യം കൈവരിക്കാൻ ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് നിലവാരത്തിലേക്കുയർത്തിയ പനംകുളം ഡി.എം.എൽ.പി സ്കൂളിൽ വിദ്യാർഥികൾക്ക് ഇൻഷുറൻസ് പരിരക്ഷയുറപ്പാക്കി പ്രവേശനോത്സവം. വാർഡ് അംഗം പി.വി.അശോകൻ ഉദ്ഘാടനം ചെയ്തു. കെ.ആർ.സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു. കരുവന്നൂർ ജുമാ മസ്ജിദ് ഖതീബ് ഫൈസൽ നദ്വി അൽഖാസിമി മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സർക്കാറി​െൻറ ഗ്രൂപ് ഇൻഷുറൻസ് പദ്ധതിയായ സ്റ്റുഡൻറ്സ് സേഫ്ടി പോളിസിയനുസരിച്ചുള്ള ഇൻഷുറൻസും ഏർപ്പെടുത്തി. സ്കൂളിലെ ഒന്നു മുതൽ നാല് വരെയുള്ള 121 കുട്ടികളെയാണ് ഇൻഷുറൻസിൽ ഉൾപ്പെടുത്തിയത്. സ്കൂൾ മാനേജർ എ.എ.അബ്ദുല്ലത്തീഫ്, യുനൈറ്റഡ് ഇൻഷുറൻസ് അക്കൗണ്ട്സ് ഓഫിസർ ജയദേവനിൽനിന്ന് പോളിസി സർട്ടിഫിക്കറ്റ് സ്വീകരിച്ചു. പ്രധാനാധ്യാപിക റീജ, പി.ടി.എ പ്രസിഡൻറ് വി.എസ്. മോഹൻദാസ്, ഒ.എസ്.എ പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി, കൊച്ചുമുഹമ്മദ്, ഒ.ടി.എ അംഗം ഐഷാബി, പനംകുളം സൊസൈറ്റി അംഗം ഗ്രീഷ്മ അശ്വിൻ, അധ്യാപകരായ ഷാലി, ഷാഹിദ എന്നിവർ സംസാരിച്ചു. ചേർപ്പ് പഞ്ചായത്ത് തല പ്രവേശനോത്സവം ജെ.ബി.എസ് സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബിൻ ടി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ എം.സുജിത്കുമാർ, പി.എച്ച്. ഉമ്മർ, സജിത അനിൽകുമാർ, പ്രധാനാധ്യാപിക ഒ.എസ്. സുമ, എൻ.ആർ. ഗോപിനാഥ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.