ഒരുമനയൂർ: ഇസ്‌ലാമിക് ഹൈസ്കൂളിലെ പ്രവേശനോത്സവം ഒ.എം.ഇ.സി ഭാരവാഹി പി.കെ. ജമാലുദ്ദീൻ ഉദ്ഘാടനം ചെയ്‌തു. കുട്ടികളും രക്ഷിതാക്കളും കലാപരിപാടികൾ അവതരിപ്പിച്ചു. മികച്ച പ്രകടനം നടത്തിയ കുട്ടികൾക്ക് സമ്മാന വിതരണം ചെയ്തു. സെക്രട്ടറി സെയ്ത് മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഇ.വി. അബ്ദുൽ ജലീൽ, പ്രധാനാധ്യാപകൻ ടി.ഇ. ജയിംസ്, കൺവീനർ ടി.എ. റസിയ, അബ്ദുൽ മാലിക്, റീമിൻ മാത്യു, സൗദ, ഷീബ എന്നിവർ സംസാരിച്ചു. ഒരുമനയൂർ: എ.യു.പി സ്കൂളിലെ പ്രവേശനോത്സവം പാഞ്ചായത്ത് പ്രസിഡൻറ് കെ. ആഷിദ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.ജെ. ചാക്കോ മന്ത്രിയുടെ സന്ദേശം വായിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പൂർവ വിദ്യാർഥി ഫാത്തിമ ഷഫ്‌സിദക്ക് അധ്യാപിക ബീന സ്നേഹോപഹാരം നൽകി. പ്രധാനാധ്യാപിക പി.എ. നസീമ, സതി എന്നിവർ സംസാരിച്ചു. കുന്നംകുളം: ചൊവ്വന്നൂർ ബ്ലോക്ക് തല പ്രവേശനോത്സവം ഇരിങ്ങപ്പുറം എസ്.എം.യു.പി സ്കൂളിൽ നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്മാർട്ട് ക്ലാസ് മുറികൾ നടൻ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഒ.ജി. ബാജി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മിഷ സെബാസ്റ്റ്യൻ ലൈബ്രറിയിലേക്കുള്ള പുസ്തക സമർപ്പണം നടത്തി. എ.ഇ.ഒ പി. സച്ചിദാനന്ദൻ, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, ഡയറ്റ് പ്രിൻസിപ്പൽ വി.ടി. ജയറാം, ബി.പി.ഒ ജോൺ ബി. പുലിക്കോട്ടിൽ, ഫെഡറൽ ബാങ്ക് മാനേജർ ആർ. രജീഷ്, സ്കൂൾ മാനേജർ കെ.എം. രാജൻ, പി.ടി.എ പ്രസിഡൻറ് സിജി രാധാകൃഷ്ണൻ, ഒ.എസ്.എ സെക്രട്ടറി പി.വി. സുരേഷ്, എം.പി.ടി.എ പ്രസിഡൻറ് രാജി മനോജ്, പി.എ. ലളിത എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി.സി. തോമസ് സ്വാഗതവും ബി.ആർ.സി കോഒാഡിനേറ്റർ കെ. റഫീഖ് നന്ദിയും പറഞ്ഞു. കുന്നംകളം: ബഥനി സെൻറ് ജോൺസ് ഇംഗ്ലീഷ് സ്കൂളിൽ പ്രവേശനോത്സവം ഫാ. വി.എം. ശാമുവേൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. പത്രോസ് അധ്യക്ഷത വഹിച്ചു. മാനേജർ ഫാ. സോളമൻ, രാംദാസ്, ശരവണൻ എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.