ചാവക്കാട്: നഗരസഭാതല എം.ആർ.ആർ.എം.ഹയർ സെക്കൻഡറി സ്കൂളിൽ ചെയർമാൻ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ.സി. ആനന്ദൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ആർ.വി.എം. ബഷീർ മൗലവി, വൈസ് പ്രസിഡൻറ് ഹനീഫ, ഫിറോസ് പി.തൈപറമ്പിൽ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക കെ.എസ്. സരിതകുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.എ. വത്സബേബി നന്ദിയും പറഞ്ഞു. ചാവക്കാട്: തിരുവത്ര കെ.എ.യു.പി സ്കൂളിൽ മാനേജർ ജയശങ്കർ പ്രധാൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ലിഷ മത്രംക്കോട്ട് അധ്യക്ഷത വഹിച്ചു. എച്ച്.എം. സുനില, എം.പി. ഇക്ബാൽ, ശ്രീകുമാർ, അസീസ് തിരുവത്ര, ഷാഹു, പൂർവവിദ്യാർഥി സംഘടന പ്രസിഡൻറ് എം.എസ്. ശിവദാസ്, സുരേഷ്, ഹംസു തിരുവത്ര എന്നിവർ സംസാരിച്ചു. പുന്നയൂർക്കുളം: ചമ്മനൂർ ഗവ. എം.എൽ.പി സ്കൂളിൽ പഞ്ചായത്തംഗം ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് യു. വിനോദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജാസ്മിൻ, പ്രധാനാധ്യാപിക ജാൻസി, സ്റ്റാഫ് സെക്രട്ടറി ഹനീഫ, സജീബ്, അധ്യാപക പ്രതിനിധി റൂബി എന്നിവർ സംസാരിച്ചു. പുന്നയൂര്‍ക്കുളം: പഞ്ചായത്തുതല ചെറായി ഗവ.യു.പി സ്‌കൂളില്‍ പ്രസിഡൻറ് എ.ഡി. ധനീപ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ.എസ്. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി. മിനി, പ്രവീണ്‍പ്രസാദ്, വി. താജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. അണ്ടത്തോട്: പാപ്പാളി എ.എം.എൽ.പി സ്കൂളിൽ പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി. നൗഷാദ് അധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള ബാഗ് വിതരണം പഞ്ചായത്തംഗം എ.എം അലാവുദ്ദീൻ നിർവഹിച്ചു. കെ.എം. ഹൈദറാലി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ആബിദ സഅദ്, എം. ജബാർ, പി.ടി.എ പ്രസിൻറ് റാഫി മാലിക്കുളം എന്നിവർ സംസാരിച്ചു. മാനേജർ ആമിന ബാപ്പുട്ടി, പ്രധാനാധ്യാപിക രശ്മി കടിക്കാട് എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.