സ്കൂൾ കിറ്റ് വിതരണം

ചാവക്കാട്: സ്റ്റാർ ഗ്രൂപ് അതിർത്തി വിദ്യാർഥികൾക്ക് സൗജന്യ സ്കൂൾ കിറ്റ് വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്ക് ഉപഹാര വിതരണവും സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ തറയിൽ ജനാർദനൻ ഉദ്ഘാടനം ചെയ്തു. പാലയൂർ പള്ളി വികാരി ഫാ. ജോസ് പോന്നോലിപറമ്പിൽ, നാഗഹരിക്കാവ് സ്വാമി മുനീന്ദ്രാനന്ദ, കിറാമൻകുന്ന് മഹല്ല് ഖതീബ്‌ ഹംസ സഖാഫി, കെ.വി. അഷ്‌റഫ്‌ ഹാജി എന്നിവർ പെങ്കടുത്തു. സ്റ്റാർ ഗ്രൂപ് പ്രസിഡൻറ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ചെയർമാൻ കെ.വി. ഷാഫിർ സ്വാഗതവും സെക്രട്ടറി ഷിനോജ് നന്ദിയും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.