ഫിനോൾ ടാങ്കർ ദുരന്തം: വെള്ളം വീണ്ടും പരിശോധിക്കും; 56 പേർ ചികിത്സ തേടി

പട്ടിക്കാട്: കുതിരാനിൽ ഫിനോൾ ടാങ്കർ മറിഞ്ഞതിനെ തുടർന്ന് സമീപത്തെ ജലാശയങ്ങളിലെ വെള്ളത്തി​െൻറ സാമ്പിൾ വീണ്ടും പരിശോധിക്കുമെന്ന് കലക്ടർ അറിയിച്ചു. ജില്ല ഭരണകൂടവും മലിനീകരണ ബോർഡും എച്ച്.ഒ.സി.എൽ ഉദ്യോഗസ്ഥരും സംയുക്തമായാണ് സാമ്പിൾ ശേഖരിച്ച് പരിശോധിക്കുക. ഫിനോളി​െൻറ സാന്നിധ്യം പൂർണമായി നീക്കം ചെയ്ത് ജനങ്ങൾക്കുള്ള ആശങ്ക അകറ്റുമെന്ന് കലക്ടർ പറഞ്ഞു. ഇതു സംബന്ധിച്ച് ശനിയാഴ്ച വീണ്ടും അവലോകനയോഗം നടത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 56 പേർ ചികിത്സ തേടിയെങ്കിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഫിനോൾ ജലാശയങ്ങളിൽ കലർന്ന് മലിനമായിട്ടില്ലെന്നും മണലിപ്പുഴയിലെ വെള്ളത്തിൽ ഫിനോൾ കലർന്നിട്ടിെല്ലന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മലിനീകരണ നിയന്ത്രണ ബോർഡും ആരോഗ്യ വകുപ്പുംവ്യക്തമാക്കി. വെള്ളിയാഴ്ച വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകനയോഗം ചേർന്നു. കെ. രാജൻ എം.എൽ.എ പെങ്കടുത്തു. ശനിയാഴ്ചയും മെഡിക്കൽ ക്യമ്പ് ഉണ്ടാകും. നേരത്തെ ഫിനോൾ കലർന്ന എട്ട് ലോഡ് മണ്ണ് ഇവിടെ നിന്ന് അമ്പലമുകളിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൽപെട്ട വാഹനവും മാറ്റി. എം.ഇ.എസ് റിലീഫ് ജില്ലതല ഉദ്ഘാടനം തൃശൂര്‍: സമൂഹത്തില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അടിസ്ഥാനാവശ്യ നിര്‍വഹണത്തിന് റിലീഫ് പ്രവര്‍ത്തനം ഏറെ പ്രയോജനകരമാണെന്നും ഈ മേഖലയില്‍ എം.ഇ.എസി​െൻറ പ്രവര്‍ത്തനം മാതൃകാപരമാണെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. എം.ഇ.എസ് ജില്ല കമ്മിറ്റി നടത്തിയ റിലീഫ് പ്രോഗ്രാമി​െൻറ ജില്ലതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇഫ്താര്‍ സംഗമവും മന്ത്രി ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് ജില്ല പ്രസിഡൻറ് കെ.കെ. കുഞ്ഞുമൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മേയര്‍ അജിത ജയരാജന്‍ മുഖ്യാതിഥിയായിരുന്നു. ഫാ. നൈസന്‍ ആലന്താനത്ത് സൗഹൃദ സന്ദേശം നല്‍കി. പി.കെ. അബ്ദുല്ല ഖുര്‍ആന്‍ സന്ദേശം നല്‍കി. ലീഗ് ജില്ല സെക്രട്ടറി സി.എ. റഷീദ്, ടി.വി. ചന്ദ്രമോഹന്‍, എം.ഇ.എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.എം. അബ്ദുല്‍ സലാം, ജില്ല ട്രഷറർ കെ.എം. നവാസ്, ജില്ല സെക്രട്ടറി വി.എം. ഷൈന്‍, തൃശൂര്‍ താലൂക്ക് പ്രസിഡൻറ് റഷീദ് ആതിര സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.