പ്രവേശനോത്സവം

കൊടുങ്ങല്ലൂർ: ജി.ജി.എച്ച്.എസ്.എസിൽ നടന്ന തൃശൂർ റേഞ്ച് െഎ.ജി എം.ആർ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.എൻ. രാമദാസ്, പി.ടി.എ പ്രസിഡൻറ് എം.ആർ. സുനിൽദത്ത്, പ്രിൻസിപ്പൽ ആശ ആനന്ദ്, പ്രധാനാധ്യാപിക ടി.എ. സീനത്ത് എന്നിവർ സംസാരിച്ചു. പുല്ലൂറ്റ് ഗവ. യു.പി സ്കൂളിൽ പ്രവേശനോത്സവത്തോടൊപ്പം െെമക്ക് സമർപ്പണവും നടന്നു. പൂർവവിദ്യാർഥി നാരായണമംഗലം തൊട്ടിപ്പുള്ളി സാജനാണ് മൈക്ക് സെറ്റ് സമർപ്പിച്ചത്. നഗരസഭ വൈസ് ചെയർപേഴ്സൻ ഹണി പീതാംബരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി.എ. നൗഷാദ്, പ്രധാനാധ്യാപകൻ ബോബൻ എന്നിവർ നേതൃത്വം നൽകി. മേത്തല ബാലാനു ബോധിനി സ്കൂളിൽ പ്രവേശനോത്സവവും സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും വാർഡ് കൗൺസിലർ സ്മിത ആനന്ദ് നിർവഹിച്ചു. മാനേജർ പി.കെ. ജയാനന്ദൻ, പി.ടി.എ പ്രസിഡൻറ് പി.കെ. ബിജു, പ്രധാനാധ്യപിക സി. രാഗിണി, ടി.എസ്. സജീവൻ, െഎ. മുഹമ്മദ്കുട്ടി സുഹ്രി എന്നിവർ സംസാരിച്ചു. പി. വെമ്പല്ലൂർ എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നവാസ് കാട്ടകത്ത് ഉദ്ഘാടനം ചെത്തു. േബ്ലാക്ക് മെമ്പർ എം.ജി. ബാബു മുഖ്യാതിഥിയായിരുന്നു. നവാഗതർക്ക് പേപ്പർ പേന സമ്മാനിച്ചു. പ്രധാനാധ്യപിക അനീസ, പി.ടി.എ പ്രസിഡൻറ് സഗീർ കടവിൽ എന്നിവർ നേതൃത്വം നൽകി. എറിയാട് ശിശുവിദ്യാപോഷിണി സ്കൂളിൽ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് പ്രീപ്രൈമറി വിഭാഗം തുറന്നു. പാർക്കും ജൈവവൈവിദ്യ ഉദ്യാനവും തുറന്നു. ശശിധരൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എം.കെ. സിദ്ദീഖ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.