സുരക്ഷക്ക്​ പൊലീസ്​

തൃശൂർ: സ്കൂൾ കുട്ടികൾക്ക് സുരക്ഷയൊരുക്കി പൊലീസ് രംഗത്ത്. ക്ലാസിൽ കയറാതെ കറങ്ങി നടക്കുന്ന കുട്ടികളെ കണ്ടെത്തി വിവരം മാതാപിതാക്കളെയും,സ്‌കൂൾ അധികൃതരെയും അറിയിക്കും. സ്‌കൂൾ പരിസരങ്ങളിൽ വനിതാ പൊലീസ് ഉൾപ്പെടെ വിന്യസിച്ച് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും. മയക്കുമരുന്നി​െൻറയും, ലഹരിയടങ്ങിയ പാനീയങ്ങളുടെയും, മിഠായിയുടെയും വിൽപനയും ഇല്ലാതാക്കാൻ സ്റ്റേറ്റ് ആൻറി ഗുണ്ടാ സ്‌ക്വാഡ്, ഷാഡോ പൊലീസ്, രഹസ്യാന്വേഷണ വിഭാഗം എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തി സ്‌കൂൾ പരിസരങ്ങളിലും മറ്റും കർശനമായ നിരീക്ഷണം ഏർപ്പെടുത്തും. നിയമ നടപടി സ്വീകരിക്കും. സ്വകാര്യ ബസുകളിൽ വിദ്യാർഥികളെ കയറ്റുന്നതിന് വിമുഖത കാണിക്കുന്ന ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. വിദ്യാർഥികളുടെ യാത്രാ സുരക്ഷിതത്വം ഉറപ്പാക്കാൻ ബസ് സ്റ്റാൻഡുകളിലും, പ്രധാനപ്പെട്ട ബസ് സ്റ്റോപ്പുകളിലും, സ്‌കൂൾ പരിസരങ്ങളിലും പൊലീസ് ഉദ്യാഗസ്ഥൻമാരെ നിയോഗിക്കും. കൂടാതെ പിങ്ക് പട്രോളിങ് സംഘത്തി​െൻറ സാന്നിധ്യവും ഉറപ്പാക്കും. ജീവനക്കാർക്കെതിരെ പരാതികളുണ്ടെങ്കിൽ തൃശൂർ സിറ്റി പൊലീസി​െൻറ 7025930100 എന്ന നമ്പറിൽ വാട്ട്‌സ് ആപ്പ് മുഖേനയും, 100 എന്ന നമ്പറിൽ പൊലീസ് കൺട്രോൾ റൂമിനെയും, 1515 എന്ന നമ്പറിൽ പിങ്ക് പട്രോൾ സംഘത്തിനെയും വിവരം അറിയിക്കാം. സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ പ്രവർത്തനം കൂടുതൽ സ്‌കൂളുകളിൽ വ്യാപിപ്പിക്കും. കുട്ടികൾ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നതിനായി പൊലീസി​െൻറ സഹായം ഉണ്ടാകും. സ്റ്റുഡൻറ് പൊലീസ് കേഡറ്റുകളുടെ സേവനം ഉപയോഗപ്പെടുത്തും. പെൺകുട്ടികളോടും മറ്റുമുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി വാഹനങ്ങളിലും മറ്റും വനിത പൊലീസ് ഉൾെപ്പടെയുള്ളവരെ യൂനിഫോമിലും മഫ്ടി വേഷത്തിലും നിയോഗിക്കും. അമിതവേഗത്തിലും, അശ്രദ്ധമായും, ലഹരി ഉപയോഗിച്ചും സ്‌കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. സ്‌കൂൾ സ്ഥാപനങ്ങളുടെ വാഹനങ്ങളിലല്ലാതെ രക്ഷിതാക്കളുടെ താൽപര്യപ്രകാരം വിദ്യാർഥികളെ കൊണ്ടുപോകുന്നതിന് മിനിബസ്, വാനുകൾ, ലൈറ്റ് വെഹിക്കിൾസ്, ഓട്ടോറിക്ഷകൾ എന്നിവ ഉപയോഗിക്കുന്നുണ്ട്. അത്തരം വാഹനങ്ങൾ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യണം. അല്ലാത്ത വാഹനങ്ങൾ സ്‌കൂൾ സർവിസ് നടത്താൻ അനുവദിക്കുന്നതല്ല. വിദ്യാർഥി സുരക്ഷിത സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ തൃശൂർ റേഞ്ച് പൊലീസ് ഇൻസ്‌പെക്ടർ ജനറൽ എം.ആർ അജിത്കുമാറി​െൻറ നിർദേശപ്രകാരം തൃശൂർ സിറ്റിപൊലീസ് കമീഷണർ ജി.എച്ച്. യതീഷ്ചന്ദ്രയുടെ നേതൃത്വത്തിലാണ് നടപടികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.