പുന്നയൂർക്കുളം കമല സുറയ്യ സ്മാരകത്തിൽ മൾട്ടി പ്ലക്​സ് തിയറ്റർ നിർമിക്കും^സാഹിത്യ അക്കാദമി

പുന്നയൂർക്കുളം കമല സുറയ്യ സ്മാരകത്തിൽ മൾട്ടി പ്ലക്സ് തിയറ്റർ നിർമിക്കും-സാഹിത്യ അക്കാദമി പുന്നയൂർക്കുളം: കമല സുറയ്യ സ്മാരക സാംസ്കാരിക സമുച്ചയത്തിനു സമീപം ആധുനിക സൗകര്യത്തോടെയുള്ള മൾട്ടി പ്ലക്സ് തിയറ്റർ നിർമിക്കാൻ ആലോചനയുണ്ടെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനൻ. കമല സുറയ്യയുടെ ഒമ്പതാം ചരമ വാർഷികത്തി​െൻറ ഭാഗമായി കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സമുച്ചയ വളപ്പിൽ ഇപ്പോഴുള്ള കുളത്തിനു തൊട്ട് കിഴക്ക് ഭാഗത്തായി 75 പേർക്ക് ഇരിക്കാനുള്ള മൾട്ടി പ്ലക്സ് തിയറ്റർ നിർമിക്കാനാണ് പദ്ധതി. സമുച്ചയത്തിൽ നടത്തിപ്പിനായി ഒരു കെയർ ടേക്കർ അടുത്ത ആഴ്ച ചുമതലയേൽക്കും. സന്ദർശകർക്ക് സുറയ്യ, ബാലാമണിയമ്മ, നാലപ്പാട്ട് നാരായണമേനോൻ എന്നിവരുടെ പുസ്തകങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതി ആലോചിക്കുമെന്നും അദ്ദേഹം'മാധ്യമ'ത്തോട് പറഞ്ഞു. അനുസ്മരണ സമ്മേളനം സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ് അധ്യക്ഷത വഹിച്ചു. അശോകൻ ചരുവിൽ, ടി.ഡി. രാമകൃഷ്ണൻ എന്നിവർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. കവി ഷബീർ അണ്ടത്തോട് കമല സുറയ്യയെ അനുസ്മരിച്ച് എഴുതിയ കവിത അവതരിപ്പിച്ചു. സാസ്കാരിക പ്രവർത്തകരായ ഡോ. രാജേഷ് കൃഷ്ണ, ഉമർ അറക്കൽ, കെ.ബി. സുകുമാരൻ, ബ്ലോക്ക് പഞ്ചായത്തംഗം മൂസ ആലത്തയിൽ, പഞ്ചായത്തംഗങ്ങളായ യു.എം. ഫരീഖ്, ജാസ്മിൻ ഷഹീർ, സി.ഡി.എസ് ചെയർപേഴ്സൻ കോമളം ശശിധരൻ എന്നിവർ പങ്കെടുത്തു. അക്കാദമി പ്രതിനിധി പുഷ്പജൻ കണാരത്ത് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.