കൊടുങ്ങല്ലൂർ: നഗരസഭ പ്രദേശത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, എൽ.എസ്.എസ്, യു.എസ്.എസ്, നാഷനൽ മെറിറ്റ് സ്‌കോളർഷിപ് എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചുകൊണ്ട് നഗരസഭാതല മികവുത്സവം സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷൻ കെ.ആർ.ജൈത്രൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സർവകലാശാലയുടെ എം.ബി.ബി.എസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കടുക്കചുവട് സ്വദേശി ആതിര, പ്ലസ് ടു പരീക്ഷയിൽ 1200 മാർക്കും നേടി വിജയിച്ച ടി.എം.അന്ന, രശ്മി ആർ.ഷേണായി എന്നിവരെ അനുമോദിച്ചു. 300ഒാളം കുട്ടികൾക്ക് നഗരസഭയുടെ ഉപഹാരങ്ങൾ വിതരണം ചെയ്‌തു. രക്ഷിതാക്കളും അധ്യാപകരും ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുത്തു. സ്ഥിരം സമിതി അധ്യക്ഷൻ പി.എം. രാമദാസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.എസ്. കൈസാബ്, സി.കെ. രാമനാഥൻ, കൗൺസിലർമാരായ വി.ജി. ഉണ്ണികൃഷ്ണൻ, വി.എം. ജോണി, ലത ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. കൗൺസിലർ എം.കെ.സഹീർ സ്വാഗതവും നഗരസഭ സെക്രട്ടറി എം.സി. വിജയൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.