'ചേലാകർമത്തിന് സർക്കാർ ആശുപത്രികളിൽ സൗകര്യമൊരുക്കണം'

' തൃപ്രയാർ: ചേലാകർമത്തിന് സർക്കാർ ആശുപത്രികളിൽ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ജില്ല കമ്മിറ്റി ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി. കഴിഞ്ഞ ദിവസം സ്വകാര്യ ഡോക്ടറുടെ വീടിനോട് ചേർന്ന മുറിയിൽ ചേലാകർമം നടത്തിയ തളിക്കുളം അയിനിച്ചോട് പുഴങ്കരയില്ലത്ത് യൂസഫ്- നസീല ദമ്പതികളുടെ 28 ദിവസം പ്രായമായ കുട്ടി മരിച്ചിരുന്നു. ഇത്തരം ഗൗരവ അവസ്ഥ കണക്കിലെടുത്താണ് എച്ച്.ആർ.പി.എമ്മി​െൻറ ആവശ്യം.18 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന സർക്കാർ ചേലാകർമത്തിന് താലൂക്ക്, ജില്ല ആശുപത്രികളിലും സർജ​െൻറ നേതൃത്വത്തിൽ സൗകര്യമൊരുക്കി സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നും എച്ച്.ആർ.പി.എം ഭാരവാഹികളായ തോപ്പിൽ വിനയൻ, മുഹമ്മദ് സാബിർ, മിജു തളിക്കുളം, ജാബിർ തൃത്തല്ലൂർ എന്നിവർ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി മരണപ്പെട്ട കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. വികസനത്തിന് നാട്ടിക പഞ്ചായത്ത് തടസ്സം നിൽക്കുന്നു- എം.എൽ.എ അന്തിക്കാട്: ത​െൻറ മണ്ഡലത്തിലുൾപ്പെടുന്ന നാട്ടിക പഞ്ചായത്തിലെ ചില വികസന പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് തടസ്സം നിൽക്കുകയാണെന്ന് ഗീതഗോപി എം.എൽ.എ പറഞ്ഞു. കുഞ്ഞിക്കിളവൻ മാസ്റ്റർ റോഡിന് കഴിഞ്ഞ വർഷം 10.37 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി നടപ്പാക്കാൻ പഞ്ചായത്ത് തടസ്സം സൃഷ്്ടിക്കുകയാണ്. പദ്ധതി നടപ്പാക്കാൻ സെക്രട്ടറി ബാധ്യസ്ഥനാണ്. ഇനിയും പഞ്ചായത്തി​െൻറ ഭാഗത്ത് നിന്ന് തെറ്റായ നടപടിയുണ്ടായാൽ ബ്ലോക്ക് പഞ്ചായത്തിനെ സമീപിച്ച് റോഡ് നിർമാണം നടത്തും. ആർ.ടി.ഒ ഓഫിസ് തൃപ്രയാറിൽ വന്നിട്ടും പ്രവർത്തനങ്ങൾക്ക് ഗ്രൗണ്ട് അനുവദിക്കാൻ പഞ്ചായത്ത് തയാറാകുന്നില്ലെന്നും എം.എൽ.എ പറഞ്ഞു. ഗ്രൗണ്ട് നൽകാൻ പഞ്ചായത്ത് ഭരണസമിതി യോഗം നേരത്തെ ഒറ്റക്കെട്ടായി തീരുമാനിച്ചതാണ്. എന്നാൽ, പിന്നീട് തീരുമാനം വേണ്ടെന്ന് വെക്കുകയായിരുന്നു. ഗ്രൗണ്ട് വിട്ടുനൽകാൻ ബന്ധപ്പെട്ടവരെ സമീപിക്കുമെന്നും എം.എൽ.എ പറഞ്ഞു. മറ്റ് പഞ്ചായത്തുകൾ വികസന പ്രവർത്തനങ്ങൾക്ക് നല്ല സമീപനമാണ് കൈക്കൊള്ളുന്നതെന്നും ഗീതഗോപി പറഞ്ഞു. നാട്ടികയുടെ വികസന പ്രവർത്തനങ്ങൾ അറിയിക്കാൻ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് യു.ഡി.എഫ് ഭരിക്കുന്ന നാട്ടിക പഞ്ചായത്തിനെ എം.എൽ.എ വിമർശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.