അനധികൃത മദ്യവിൽപന; പ്രതിക്ക് ഒന്നരവർഷം തടവും പിഴയും

ഇരിങ്ങാലക്കുട: അനധികൃത മദ്യവിൽപന നടത്തിയ പ്രതിക്ക് തടവും പിഴയും വിധിച്ചു. 2016 ജൂലൈ 28ന് ആളൂര്‍ മേൽപാലത്തിന് താഴെ അമിതമായി മദ്യം ശേഖരിച്ച് വിൽപന നടത്തിയ ഒഡീഷ സ്വദേശി ഗണേഷ് ദാസിനെയാണ് (29) ഇരിങ്ങാലക്കുട അഡീഷനല്‍ അസി. സെഷന്‍സ് ജഡ്ജ് ഒന്നര വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടക്കാതിരുന്നാല്‍ ആറ് മാസം കൂടി ശിക്ഷ അനുഭവിക്കണം. കൊടകര എസ്.ഐ ജിബു ജോണ്‍ ആണ് കേസന്വേഷണം നടത്തിയത്. കൂടല്‍മാണിക്യം തിരുവുത്സവ കണക്ക് അവതരിപ്പിച്ചു ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്ര തിരുവുത്സവത്തി​െൻറ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. വരവിനത്തിൽ 1.18 കോടിയും ചെലവിനത്തിൽ 1.16 കോടി രൂപയും ഉള്ള കണക്കാണ് അവതരിപ്പിച്ചത്. കണക്കാവതരണ അവലോകന യോഗത്തിനു ശേഷം വരാനിരിക്കുന്ന നാലമ്പല തീര്‍ത്ഥാടനത്തി​െൻറ ഒരുക്കങ്ങളെക്കുറിച്ച് ഭക്തജനങ്ങളുടെ യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നു. യോഗത്തില്‍ ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഭരതന്‍ കണ്ടെങ്കാട്ടില്‍, എ.വി. ഷൈന്‍, അഡ്വ. രാജേഷ് തമ്പാന്‍, കെ.കെ. പ്രേമരാജന്‍, കെ.ജി. സുരേഷ്, പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.