ആമ്പല്ലൂര്‍: ഒരു മിനിറ്റിെൻറ വ്യത്യാസത്തില്‍ പിറന്ന ആവണിയും ഐതിഹും ഇന്ന് ഒന്നാംക്ലാസിലേക്ക് പോകുന്ന ആവേശത്തിലാണ്. പൊതു വിദ്യാലയമായ കള്ളായി പനമ്പിള്ളി ഗോവിന്ദമേനോന്‍ സ്‌കൂളിലാണ് ഇരട്ടകളായ ഇവര്‍ ഒന്നാം ക്ലാസില്‍ പ്രവേശിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ സരീഷ് വരന്തരപ്പിള്ളിയുടെയും ഭുവനയുടേയും മക്കളാണ്. ജനനംമുതൽ ഒന്നിച്ചുറങ്ങിയും കളിച്ചും വളര്‍ന്ന ഇവര്‍ വെള്ളിയാഴ്ച ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്നതും ഒരുമിച്ചുതന്നെ. എല്‍.കെ.ജി, യു.കെ.ജി ക്ലാസുകളില്‍ ഇതേ സ്‌കൂളിലാണ് ഇവർ പഠിച്ചത്. ഒന്നാം ക്ലാസിലും അടുത്തടുത്തിരുന്നുതന്നെ പഠിക്കണമെന്നാണ് ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.