മറ്റത്തൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതിയനുസരിച്ച് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നേരിട്ടെത്തി കുട്ടികളെ ക്ഷണിച്ചത് മറ്റത്തൂർ എൽ.പി സ്കൂളിലെ അഡ്മിഷനിലും പ്രതിഫലിച്ചു. മലയോരത്തെ മറ്റത്തൂര്‍ ജി.എല്‍.പി സ്‌കൂളിൽ ഇത്തവണ പ്രവേശനത്തിന് കൂടുതൽ കുട്ടികളെത്തി. കുട്ടികള്‍ കുറഞ്ഞുപോയതിനെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ ഭീഷണിയുടെ നിഴലിലായിരുന്ന ഈ വിദ്യാലയം. മറ്റത്തൂര്‍ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് അവിട്ടപ്പിള്ളിയിലെ മറ്റത്തൂര്‍ ജി.എല്‍.പി സ്‌കൂള്‍. മൂന്നുവര്‍ഷം മുമ്പ് ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളിലായി 40 വിദ്യാർഥികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. സര്‍ക്കാറിെൻറ പിന്തുണയും അധ്യാപകരും ജനപ്രതിനിധികളും രക്ഷാകര്‍ത്താക്കളും കൈകോര്‍ത്ത് നടത്തിയ കഠിന പ്രയത്‌നവുമാണ് വിദ്യാലയത്തിനെ പുരോഗതിയിലേക്ക് കയറ്റിയത്. ഓരോ ക്ലാസുകളിലും കുട്ടികളുടെ എണ്ണം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ആകെ 159 കുട്ടികളുണ്ടായിരുന്നത് ഇത്തവണ 210 ആയി വര്‍ധിച്ചു. മൂന്ന് ഒഴികെയുള്ള ക്ലാസുകള്‍ ഇത്തവണ രണ്ട് ഡിവിഷനുകള്‍ വീതമായി. പ്രീ പ്രൈമറി വിഭാഗത്തിലും കുട്ടികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്ന് പ്രധാനാധ്യാപിക എം.ജി. പ്രമീള പറഞ്ഞു. കുട്ടികളെ പൊതുവിദ്യാലയത്തില്‍ ചേര്‍ത്ത് പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച സ്‌നേഹപൂർവം വിദ്യാലയത്തിേലക്ക് പദ്ധതിയുടെ പുതുക്കാട് മണ്ഡലം തല ഉദ്ഘാടനം ഈ വിദ്യാലയത്തിലാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.