കുന്നംകുളം: കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ജില്ല കമ്മിറ്റി നേതൃത്വത്തിൽ എക്സൈസ്, പൊലീസ്, പ്രകൃതിസംരക്ഷണ സംഘം എന്നിവരുടെ സഹകരണത്തോടെ കുന്നംകുളം ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ചു. എക്സൈസ് ഇൻസ്പെക്ടർ ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ജില്ല ചെയർമാൻ അൻസാർ എളവള്ളി അധ്യക്ഷത വഹിച്ചു. ചിത്രകാരൻ ജെയ്സൻ ഗുരുവായൂർ തത്സമയ ചിത്രരചനക്ക് നേതൃത്വം നൽകി. എസ്.ഐ വി.എസ്. സന്തോഷ്, യൂത്ത് പ്രമോഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് സന്തോഷ് ദേശമംഗലം, നെഹ്റു യുവകേന്ദ്ര ബ്ലോക്ക് കോഒാഡിനേറ്റർ ഷഹനാഫ് ഒറ്റപ്പിലാവ്, പ്രകൃതിസംരക്ഷണ സംഘം ജില്ല സെക്രട്ടറി ഷാജി തോമസ്, അജിത്ത് പെരുമ്പിലാവ്, ഷഹീർ കോട്ടോൽ, ബിനൈൻ കിങ്, ജ്യോതി പ്രിയ, ഹെയിൻസ് സാമുവേൽ എന്നിവർ സംസാരിച്ചു. ഇതിെൻറ ഭാഗമായി ചിത്രരചന, ക്വിസ് മത്സരം, ലഹരി വിരുദ്ധനോട്ടീസ് വിതരണം, ഒപ്പ് ശേഖരണം എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.