പ്രവേശനോത്സവത്തിനൊരുങ്ങി ഗുരുവായൂരിലെ സ്കൂളുകൾ

ഗുരുവായൂര്‍: നഗരസഭതല പ്രവേശനോത്സവം ഇരിങ്ങപ്പുറം ജി.എൽ.പി സ്കൂളിൽ നടക്കും. നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.വി. വിവിധ് അധ്യക്ഷത വഹിക്കും. ഗുരുവായൂർ ജി.യു.പി സ്കൂളിലെ പ്രവേശനോത്സവം വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഷൈലജ ദേവൻ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡൻറ് സി.കെ. രമേഷ് അധ്യക്ഷത വഹിക്കും. നഗരസഭയുടെ കാരയൂർ എൽ.പി സ്കൂളിലെ പ്രവേശനോത്സവം കൗൺസിലർ സുനിത അരവിന്ദൻ ഉദ്ഘാടനം ചെയ്യും. ആഹ്ലാദ പ്രകടനം ഗുരുവായൂര്‍: ചെങ്ങന്നൂരിലെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് സി.പി.എം പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. ബാൻഡ് വാദ്യത്തി​െൻറ അകമ്പടിയോടെയായിരുന്നു പ്രകടനം. ലോക്കൽ സെക്രട്ടറി എം.സി. സുനിൽകുമാർ, ഉണ്ണി വാറനാട്ട്, കെ.ആർ. സൂരജ്, കെ.കെ. സുകേഷ്, കൗൺസിലർ രതി ജനാർദനൻ, കെ.എൻ. രാജേഷ്, ലത പുഷ്കരൻ, സിന്ധു ബാബു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.