കുന്നംകുളം: കീമോ തെറപ്പിയിലൂടെ ശരീരത്തിെൻറ ഓജസ്സ് നഷ്ടപ്പെടുകയല്ല, തിരിച്ചു കിട്ടുകയാണ് ചെയ്യുകയെന്ന് അർബുദ രോഗ വിദഗ്ധനും കോഴിക്കോട് എം.വി.ആർ കാൻസർ ആശുപത്രി മെഡിക്കൽ ഡയറക്ടറുമായ ഡോ. ഇ. നാരായണൻകുട്ടി വാര്യർ പറഞ്ഞു. കുന്നംകുളത്ത് ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി, പൊലീസ്, പ്രസ്ക്ലബ്, സംയുക്ത ഓട്ടോ തൊഴിലാളി യൂനിയൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണ്. കീമോ തെറപ്പി അർബുദത്തിന് കാരണമായ കോശ വിഭജനത്തെ തടയും.അർബുദം ബാധിച്ച സ്ഥലത്ത് മാത്രമായി റേഡിയേഷൻ ചികിത്സക്കുള്ള സൗകര്യങ്ങളും ഇപ്പോൾ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എ.സി.പി പി. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് ലെബീബ് ഹസൻ അധ്യക്ഷത വഹിച്ചു. ഡോ. അരുൺലാൽ, എസ്.ഐ യു.കെ. ഷാജഹാൻ, പ്രിൻസിപ്പൽ ധന്യ ജോസഫ്, പി.ജി. ജയപ്രകാശ്, സി.ബി. രാജീവ്, കെ.ജി. ബിജു, മഹേഷ് തിരുത്തിക്കാട്, എം. ബിജുബാൽ എന്നിവർ സംസാരിച്ചു. ഡെന്നി പുലിക്കോട്ടിൽ സ്വാഗതവും സി.കെ. രവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.