മാർച്ചും ധർണയും

കുന്നംകുളം: കേരള കർഷക ഫെഡറേഷൻ കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വന്നൂർ വില്ലേജ് ഒാഫിസിലേക്ക് നടത്തി. 2008ൽ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ നെൽവയൽ, തണ്ണീർത്തടം സംരക്ഷിക്കുക, കർഷക തൊഴിലാളി പെൻഷൻ 3000 രൂപയാക്കി ഉയർത്തുക, കർഷക തൊഴിലാളികളുടെ കടങ്ങൾ എഴുതി തള്ളുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു . സി.പി.ഐ ജില്ല കമ്മിറ്റി അംഗം സി.എൽ. സൈമൺ ഉദ്ഘാടനം ചെയ്തു. സി.കെ. മണി അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ടി. ഷാജൻ, കിസാൻ സഭ മണ്ഡലം സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്ത്, ഒ.കെ. ശശി, പരമേശ്വരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.